ന്യൂഡൽഹി: കൃത്യസമയത്ത് എസ്.ഐ.ആർ നടപടികൾ ചെയ്തില്ലെന്ന് ആരോപിച്ച് നോയിഡയിലെ 60 ബി.എല്‍.ഒമാര്‍ക്കെതിരെയും ഏഴ് സൂപ്പർവൈസർമാർക്കെതിരെയും ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് കേസ്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 32ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതുകൂടാതെ എസ്.ഐ.ആർ ഡിജിറ്റൈസേഷൻ അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തിയതിന് തുടർന്ന് അംഗൻവാടി ടീച്ചർമാരായ 181 ബി.എൽ.ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുകയും ചെയ്തു.
ജോലി സമ്മർദത്തെ തുടർന്ന് ബി.എല്‍.ഒമാർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾക്കിടയിലാണ് ബി.എൽ.ഒമാർക്കെതിരെ യു.പി സർക്കാർ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.