പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരളത്തോടൊപ്പം എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ച മധ്യപ്രദേശിൽ 43 ലക്ഷം വോട്ടർമാരെയും ഛത്തിസ്ഗഢിൽ 27 ലക്ഷം വോട്ടർമാരെയും 2025ലെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തു. മധ്യപ്രദേശിൽ 43 ലക്ഷം പേരിൽ 31.51 ലക്ഷം പേരും ബി.എൽ.ഒമാർക്ക് കണ്ടെത്താനാകാത്ത വോട്ടർമാരാണ്. 8.46 ലക്ഷം പേർ മരണപ്പെട്ടവരായും 2.77 ലക്ഷം പേർ പലയിടങ്ങളിലായി വോട്ടുള്ളവരായും കമീഷൻ രേഖപ്പെടുത്തിയിരിക്കുന്നു.
ഛത്തിസ്ഗഢിൽ നീക്കം ചെയ്ത 27 ലക്ഷം പേരിൽ 19.14 ലക്ഷം പേരെ കണ്ടെത്താനായില്ലെന്നാണ് കമീഷൻ പറയുന്നത്. 6.42 ലക്ഷം പേർ മരിച്ചവരായും 1.79 ലക്ഷം പേർ ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുള്ളവരായും കണക്കാക്കിയിട്ടുണ്ട്. അന്തമാൻ- നികോബാറിൽ 51,906 പേരെയാണ് കണ്ടെത്താനാകാത്തത്. 9,191 പേർ മരിച്ചവരും 2917 പേർ ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുള്ളവരുമാണെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.