ആർകിടെക്–എൻജീനിയറിങ്ങ്​​ പ്രവേശനത്തിന്​ ഇനി എകീകൃത പരീക്ഷ

 

ന്യൂഡൽഹി: 2018 മുതൽ എൻജീനിയറിങ്ങ്​ ആർകിടെക്​ പ്രവേശനത്തിന്​ എകീകൃത പ്രശേന പരീക്ഷ. മാനവവിഭവ ശേഷി വകുപ്പ്​ എ.​െഎ.സി.ടി.ഇയോട്​ ഇതു സംബന്ധിച്ച്​ നിയഭേദഗതികൾ വരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്​. 2018-2019 അധ്യയന വർഷം മുതൽ പുതിയ രീതി നടപ്പിലാക്കാനാണ്​ സർക്കാറി​​െൻറ തീരുമാനം. 

അമേരിക്കയിലെ സാറ്റ്​ ടെസ്​റ്റി​​െൻറ മാതൃകയിലാവും ഇന്ത്യയിലും പരീക്ഷ നടത്തുക. ഇതുവഴി എൻജീനിയറിങ്ങ്​ പഠനത്തി​​െൻറ നിലവാരം ഉയർത്താനാവുമെന്നാണ്​ പ്രതീക്ഷയിലാണ്​ കേന്ദ്രസർക്കാർ. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റി​​െൻറ മാതൃകയിൽ വിവിധ ഭാഷകളിലാവും പരീക്ഷ നടക്കുക. ആദ്യ ഘട്ടത്തിൽ 10 ഭാഷകളിൽ പരീക്ഷ നടക്കും.

എന്നാൽ ഇന്ത്യയിലെ ​െഎ.​െഎ.ടികളെ ഇൗ പരീക്ഷയുടെ കീഴിൽ കൊണ്ട്​ വരില്ല. ​െഎ.​െഎ.ടികളിലെ പ്രവേശനത്തിന്​ നിലവിലെ രീതി​ തന്നെ തുടരുമെന്നും സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​. നിലവിൽ സംസ്ഥാന സർക്കാറുകളാണ്​ എൻജീനിയറിങ്ങ്​ പ്രവേശനത്തിനുള്ള പരീക്ഷ നടത്തുന്നത്​. ഇൗ രീതി മാറിയാവും എൻജീനിയറിങ്ങ്​ പ്രവേശനത്തിനും എകീകൃത പരീക്ഷ വരിക.

Tags:    
News Summary - Single entrance test for engineering, architecture seats from 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.