റിസോർട്ടിലെ ശുചിമുറിയിൽ വീണു; ഗായകൻ സുബീൻ ഗാർഗ് ആശുപത്രിയിൽ

ഗുവാഹത്തി: ഗായകനും ഗാനരചയിതാവുമായ സുബീൻ ഗാർഗിനെ വീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയ്ർ ആംബുലൻസ് വഴി വൈകീട്ട് ഇദ്ദേഹത്തെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. റിസോർട്ടിലെ ശുചിമുറിയിൽ ഗാർഗ് വീണു എന്നാണ് റിപ്പോർട്ട്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ സി.ടി സ്കാൻ എടുത്തു പരിശോധിച്ചപ്പോൾ കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. തലക്ക് സ്റ്റിച്ചിട്ടുണ്ട്.

ഗാർഗിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഡോക്ടർമാർ പറഞ്ഞു. ആവശ്യമെങ്കിൽ തുടർചികിത്സക്കായി വ്യോമ ആംബുലൻസ് വഴി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രി കേശബ് മഹന്ദയും ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.

ബോളിവുഡ്, ആസാമി, ബംഗാളി സിനിമകൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് ഗാർഗ്. ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ ആലി എന്ന ഹിറ്റ് പാട്ട് കൊണ്ട് ആസ്വാദകരുടെ ഹൃദയം കവർന്ന സംഗീതജ്ഞനാണിദ്ദേഹം.   

Tags:    
News Summary - Singer Zubeen Garg Hospitalised With Head Injury, Airlifted To Guwahati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.