മെട്രോ ഉദ്യോഗസ്ഥനെ മർദിച്ച സംഭവം; തമിഴ് പിന്നണി ഗായകൻ വേൽമുരുകൻ അറസ്റ്റിൽ

ചെന്നൈ: മെട്രോ റെയിൽവേ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ തമിഴ് പിന്നണി ഗായകൻ വേൽമുരുകനെ അറസ്റ്റ് ചെയ്തു. വടപളനി, വിരുഗംപാക്കം പ്രദേശങ്ങളിൽ മെട്രോ റെയിൽ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ വാഹന ഗതാഗതം മറ്റു പാതകളിലൂടെ തിരിച്ചുവിട്ടിരുന്നു.

വളസരവാക്കം-ആർക്കോട് റോഡിൽ കാറിലെത്തിയ വേൽമുരുകൻ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിനെതിരെ മെട്രോ അധികൃതരുമായി വാക്ക്തർക്കത്തിലേർപ്പെട്ടു. ഇതിനിടെ മെട്രോ അസി. പ്രോജക്ട് മാനേജർ വടിവേലിനെ വേൽമുരുകൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പറയുന്നു.

പരിക്കേറ്റ വടിവേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വടിവേൽ വിരുഗമ്പാക്കം പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ്ചെയ്തത്. വേൽമുരുകനെ പിന്നീട് ജാമ്യത്തിൽവിട്ടു. 

Tags:    
News Summary - Singer Velmurugan Arrested for Assaulting Metro Assistant Manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.