മനുഷ്യക്കടത്ത് കേസിൽ ദലർ മെഹന്ദിക്ക് തടവുശിക്ഷ

ന്യൂഡൽഹി: മനുഷ്യക്കടത്ത് നടത്തിയ പഞ്ചാബി പോപ് ഗായകൻ ദലർ മെഹന്ദിക്ക് രണ്ടു വർഷം തടവ് ശിക്ഷ. തന്‍റെ ട്രൂപ്പിന്‍റെ പേരിൽ അനധികൃതമായി ആളുകളെ വിദേശത്തെത്തിച്ചു എന്നതാണ് മെഹന്ദിയുടെ പേരിലുള്ള കുറ്റം. 

ദേലർ മെഹന്ദിയും സഹോദരൻ ഷംഷേർ സിങ്ങും 1998-99 കാലഘട്ടത്തിൽ പത്ത് പേരെ ഗായകസംഘത്തോടൊപ്പം യു.എസിലെത്തിക്കുകയും അവിടെ ഉപേക്ഷിച്ച് തിരിച്ചുപോരുകയും ചെയ്തുവെന്നാണ് കേസ്. 

അമേരിക്കൻ പര്യടനത്തിനിടെ മൂന്ന് പെൺകുട്ടികളെ സാൻഫ്രാൻസിസ്കോയിൽ ഇറക്കിയതിനെതിരെയും മെഹന്ദിക്കെതിരെ കേസുണ്ട്. 1999ൽ മറ്റൊരു പര്യടനത്തിനിടെ മൂന്ന് ആൺകുട്ടികളെ ന്യൂജഴ്സിയിൽ എത്തിച്ചതായും ആരോപണമുണ്ട്. 

ദേലറിനും ഷംഷേറിനുമെതിരെ പട്യാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമാനമായ 35 കേസുകളെങ്കിലും സഹോദരന്മാർക്കെതിരെ നിലവിലുണ്ട്. 

അമേരിക്കയിലേക്ക് കടത്താമെന്ന് വാഗ്ദാനംചെയ്ത് പലരിൽ നിന്നും പണം വാങ്ങിയെങ്കിലും സഹോദരന്മാർ ഇവരെ സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പരാതിക്കാർ പറയുന്നത്.  മെഹന്ദിയുടെ കൊണാട്ട് പ്ളേസിലെ ഓഫീസ് റെയ്ഡ് ചെയ്ത് കേസിനാധാരമായ രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
 

Tags:    
News Summary - Singer Daler Mehndi Convicted in 2003 Illegal Immigration Case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.