ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് രാജ്യേദ്രാഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ റൈഹാന പറഞ്ഞു.
എസ്.ഐ.ഒ സംഘടിപ്പിച്ച രാജ്യത്തെ രാഷ്ട്രീയ തടവുകാരുടെ കുടുംബാംഗങ്ങളുടെ ഓൺലൈൻ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അവർ. 15 വർഷമായി പ്രമേഹരോഗിയായ സിദ്ദീഖ് ജയിൽ അധികൃതർ നൽകുന്ന ഭക്ഷണം കഴിക്കാൻ പറ്റാത്തതുകൊണ്ട് രണ്ടാഴ്ചയായി കക്കിരി മാത്രം കഴിച്ചാണ് ജീവൻ നിലനിർത്തുന്നത്.
ഒരാഴ്ച മുമ്പ് പനി ബാധിച്ച ഭർത്താവ് ജയിലിൽ കുഴഞ്ഞുവീണു. ജയിലിൽ ക്രൂരമർദനമാണ് ഏൽക്കേണ്ടിവരുന്നത്. ഉടൻ ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിെൻറ അവസ്ഥ കൂടുതൽ മോശമാകുമെന്നും റൈഹാന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.