മേൽപാലത്തിന് വി.ഡി സവർക്കറുടെ പേര്; സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അപമാനമാണെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ബംഗളൂരുവിലെ യെലഹങ്ക മേൽപാലത്തിന് ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറുടെ പേര് നൽകാനുള്ള കർണാടകയിലെ ബി.ജെ.പി സർക്കാറി​െൻറ നീക്കത്തിനെതിരെ കോൺഗ്രസും ജെ.ഡി.എസും. സവർക്കറുടെ 137ാം ജന്മവാർഷിക ദിനമായ വ്യാഴാഴ്ച യെലഹങ്ക മേൽപാലം, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തിയത്. 

ഇക്കഴിഞ്ഞ ഫെബ്രുവരിയാണ് ബംഗളൂരു കോർപറേഷൻ കൗൺസിൽ േയാഗത്തിൽ 400 മീറ്റർ നീളമുള്ള പുതിയ മേൽപാലത്തിന് സവർക്കറുടെ പേര് നൽകാൻ അനുമതി നൽകിയത്.യെലഹങ്കയിലെ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡിലാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. മേല്‍പാലത്തിന് സവര്‍ക്കറി​െൻറ പേരു നല്‍കാനുള്ള ശ്രമം സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അപമാനമാണെന്ന്  പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ജനവിരുദ്ധമായ തീരുമാനം പിൻവലിച്ച് സവര്‍ക്കറുടേ പേരിന് പകരം സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളിലാരുടെയെങ്കിലും പേര് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മേല്‍പാലത്തിന് സവര്‍ക്കറി​െൻറ പേര് നല്‍കുന്നത് കര്‍ണാടകയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അപമാനിക്കുന്നതിന് തുല്യമാണെന്നു മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും സംസ്ഥാനത്തി​െൻറ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്‌നിച്ച നിരവധി പ്രമുഖ വ്യക്തികളുണ്ടെന്നും ഇവരിൽ ഒരാളുടെ പേര് നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. 

അതേസമയം, സവർക്കറുടെ പേര് നൽകുന്നതിനെ ന്യായീകരിച്ച് യെലഹങ്ക എം.എൽ.എയും മുഖ്യമന്ത്രി യെദിയൂരപ്പയുടെ രാഷ്​​ട്രീയ സെക്രട്ടറിയുമായ എസ്.ആർ. വിശ്വനാഥ് രംഗത്തെത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായ വ്യക്തിയാണ് സവർക്കറെന്നും അദ്ദേഹത്തി​െൻറ പേര് നൽകുന്നതിൽ തെറ്റില്ലെന്നും വിശ്വനാഥ് പറഞ്ഞു. പ്രതിഷേധത്തിനിടെയും ഉദ്ഘാടനവുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി സർക്കാരി​െൻറ തീരുമാനം. അതേസമയം, തീരുമാനം പിൻവലിച്ചില്ലെങ്കിൽ വ്യാഴാഴ്ച ഉദ്ഘാടന നടക്കുമ്പോഴും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തി​െൻറ തീരുമാനം.

Tags:    
News Summary - Siddaramaiah, Kumaraswamy oppose naming Bengaluru flyover after Savarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.