രു​ദ്ര​ഗൗ​ഡ പാ​ട്ടീ​ൽ 

എസ്.ഐ പരീക്ഷ ക്രമക്കേട്, മുഖ്യപ്രതി മത്സരിക്കാൻ റെഡിയാണ്!

ബംഗളൂരു: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ തുടങ്ങിയവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞ ക്രമക്കേടാണ് പൊലീസ് എസ്.ഐ നിയമനപരീക്ഷയിൽ നടന്നത്. കേസിൽ ഈയടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ കേസിലെ മുഖ്യപ്രതിയും ഒളിവിൽ കഴിയുന്നയാളുമായ രുദ്രഗൗഡ പാട്ടീൽ എല്ലാ കാര്യങ്ങളും ശരിയാക്കി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാത്തുനിൽക്കുകയാണ്.

ഒളിയിടത്തിൽ നിന്നുള്ള വിഡിയോയിലാണ് ഇദ്ദേഹം മനസ്സിലെ മോഹം വെളിവാക്കിയിരിക്കുന്നത്. ശനിയാഴ്ച പുറത്തുവിട്ട ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ താൻ ഒളിവിലല്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രുദ്രഗൗഡ പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ ഞാൻ ഒളിവിൽ അല്ല, അത് തെറ്റായ വാർത്തയാണ്. ആരും ആശങ്കപ്പെടേണ്ട. നിങ്ങൾക്ക് സേവനം ചെയ്യാനായി ഞാൻ ഉടൻ എത്തും’ ഇങ്ങനെ പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. എവിടെ നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത് എന്നത് വ്യക്തമല്ല. ജനങ്ങൾ ആവശ്യപ്പെട്ടാൽ, അഫ്സൽപുർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. എന്നെ എസ്.ഐ പരീക്ഷ ക്രമക്കേട് കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയസമ്മർദത്താലാണ് അത്. ചിലയാളുകളുടെ ഗൂഢാലോചനയാണ് ഇതിന് പിറകിൽ. ഞാനും എന്‍റെ സഹോദരനും രാഷ്ട്രീയമായി വളരുന്നത് ആഗ്രഹിക്കാത്തവരാണ് ഇതിന് പിറകിൽ. ഇത്തരത്തിൽ10 കേസുകൾ വന്നാലും തങ്ങൾ പേടിക്കില്ല. മാധ്യമങ്ങൾ കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. നിയമത്തെ ഞാൻ അനുസരിക്കുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും.

നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞു എന്ന വാർത്ത തെറ്റാണ്’ ഇങ്ങനെയാണ് വിഡിയോയിൽ പറയുന്ന കാര്യങ്ങൾ. 545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിനാണ് സംസ്ഥാനത്ത് പരീക്ഷ നടന്നത്. ആകെ 54,287 പേരാണ് എഴുതിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കർണാടക സർക്കാർ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്.

വൻതട്ടിപ്പാണ് നടന്നതെന്ന സി.ഐ.ഡിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു.സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രധാനരാഷ്ട്രീയകക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വൻക്രമക്കേടാണ് നടന്നതെന്നാണ് പറയുന്നത്. ക്രമക്കേടിൽ അറസ്റ്റിലായ ബി.ജെ.പി നേതാവടക്കം 25പേർക്ക് ഈയടുത്ത് ജാമ്യം ലഭിച്ചിരുന്നു. പ്രധാനപ്രതികളിലൊരാളും ബി.ജെ.പി നേതാവുമായ ദിവ്യ ഹഗർഗിയടക്കമുള്ളവർക്കാണ് കലബുറഗി സെഷൻസ് കോടതി ജാമ്യം നൽകിയത്.

Tags:    
News Summary - SI exam irregularity, prime accused Ready to compete the election!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.