മദ്രസകൾ അടച്ചു പൂട്ടുകയല്ല, ആധുനികവത്കരിക്കുകയാണ് വേണ്ടതെന്ന് യോഗി 

ലഖ്നോ: മുസ്ലിം ഉന്നമനത്തിന് മദ്രസകൾ അടച്ചു പൂട്ടുകയല്ല, അവ ആധുനികവത്കരിക്കുകയാണ് ചെയ്യേണ്ടതെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ സമ്മേളനത്തിൽ സംസാരിക്കവെയാണ് യോഗി ഇക്കാര്യം അഭിപ്രായപ്പെട്ടത്. 

മദ്രസകൾ മാത്രമല്ല, സംസ്കൃത സ്കൂളുകളും  ഇത് തന്നെയാണ് ചെയ്യേണ്ടത്. മദ്രസകൾ കമ്പ്യൂട്ടർവത്കരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ നൈപുണ്യവികസന പരിപാടിയിൽ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തണം. ന്യൂനപക്ഷ മന്ത്രാലയത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും യോഗി പറഞ്ഞു. 

ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി മദ്രസകൾ തീവ്രവാദികളെ ഉണ്ടാക്കുന്നുവെന്നും അതിനാൽ അവ അടച്ചു പൂട്ടണമെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം. 
 

Tags:    
News Summary - Shutting Down Madarsas Not a Solution, Must Modernise Them: Yogi Adityanath-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.