ന്യൂഡൽഹി: കശ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശുജാഅത്ത് ബുഖാരിയെ വധിച്ചത് തീവ്രവാദ സംഘടനയായ ലശ്കെറ ത്വയ്യിബ ആണെന്നും പാകിസ്താനിലാണ് ഗൂഢാലോചന നടന്നതെന്നും ജമ്മു-കശ്മീർ പൊലീസ്. സജ്ജാദ് ഗുൽ, ആസാദ് അഹ്മദ് മാലിക്, മുസഫർ അഹ്മദ്, നവീദ് ജുട്ട് എന്നിവരാണ് ശുജാഅത്തിെൻറയും രണ്ട് പൊലീസുകാരുടെയും കൊലക്കുപിന്നിലെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇവരുെട ഫോേട്ടായും പുറത്തുവിട്ടു. തീവ്രവാദബന്ധമുള്ള കൊലയാണെന്നും വ്യക്തമായ തെളിവ് ലഭിച്ചെന്നും ഇൻസ്പെക്ടർ ജനറൽ എസ്.പി പാനി അറിയിച്ചു.
2017 മാർച്ചിലാണ് കശ്മീരിയായ സജ്ജാദ് ഗുൽ പാകിസ്താനിലേക്ക് നുഴഞ്ഞുകയറിയത്. വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ നേരേത്ത ഇയാളെ പൊലീസ് പിടിച്ചിരുന്നു. ശുജാഅത്തിനെതിരെ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനു പിന്നിൽ സജ്ജാദ് ഗുൽ ആണെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
പാകിസ്താനിൽ കഴിയുന്ന നാലുപേർക്കെതിരെ ജാമ്യമില്ല വാറൻറ് പുറപ്പെടുവിക്കാൻ കോടതിയെ സമീപിക്കുമെന്നും ഇൻറർപോളിെൻറ സഹായം തേടുമെന്നും എസ്.പി പാനി അറിയിച്ചു. ജൂൺ 14നാണ് ‘റൈസിങ് കശ്മീരി’െൻറ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ശുജാഅത്ത് ബുഖാരിയെ ശ്രീനഗറിലെ തെൻറ ഒാഫിസിനു മുന്നിൽവെച്ച് മോേട്ടാർ സൈക്കിളിൽ എത്തിയ മൂന്നുപേർ വെടിവെച്ച് കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.