ഡൽഹിയിൽ പശു ഇറച്ചി വിറ്റുവെന്ന് ആരോപിച്ച് കടയുടമയെ മർദിച്ചു

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ വിജയ് നഗർ പ്രദേശത്തെ കടയിൽ പശു ഇറച്ചി വിറ്റുവെന്നാരോപിച്ച് കടയുടമയെ ഒരു സംഘം ആളുകൾ മർദിച്ചതായി പൊലീസ്. കടയിൽനിന്ന് ശേഖരിച്ച മാംസ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബുരാരിയിലെ കൗശിക് എൻക്ലേവിൽ താമസിക്കുന്ന ചമൻ കുമാറിന്റെ (44) കടയിൽനിന്ന് കിലോക്ക് 400 രൂപക്ക് മാംസം വാങ്ങിയതായി അവകാശപ്പെട്ട വിജയ് നഗർ നിവാസിയായ 15 വയസ്സുള്ള ആൺകുട്ടിയാണ് കേസിലെ പരാതിക്കാരൻ എന്നും പിന്നീട് അത് പശു ഇറച്ചിയാണെന്ന് സംശയം തോന്നിയെന്നും പൊലീസ് പറഞ്ഞു.

സംശയാസ്പദമായ പശു ഇറച്ചി വിൽപനയെക്കുറിച്ച് വാർത്ത പരന്നതിനെത്തുടർന്ന് വിവിധ സംഘടനകളിലെ അംഗങ്ങൾ കുമാറിന്റെ കടക്ക് പുറത്ത് തടിച്ചുകൂടി കൈയേറ്റം ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് അറിയാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയാണെന്നും വിജയ് നഗറിലെ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Shopkeeper beaten up in Delhi over suspicion of selling cow meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.