ആക്രമണമുണ്ടായപ്പോൾ യൂനിവേഴ്സിറ്റി കെട്ടിടത്തിലെ ജനൽ വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വിദ്യാർഥികൾ (photo: RT News)

റഷ്യൻ യൂനിവേഴ്സിറ്റിയിൽ വെടിവെപ്പ്; എട്ട് മരണം

മോസ്കോ: റഷ്യയിലെ പേം സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒരു വിദ്യാർഥിയാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

അഞ്ച് പേർ കൊല്ലപ്പെട്ടെന്നും ആറുപേർക്ക് പരിക്കേറ്റെന്നുമാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് എട്ട് പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അക്രമിയിൽനിന്ന് രക്ഷപ്പെടാൻ വിദ്യാർഥികൾ കെട്ടിടത്തിൻെറ ജനൽ വഴി പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹെൽമെറ്റ് ധരിച്ച് കറുത്ത വസ്ത്രത്തിൽ കാമ്പസിലേക്ക് എത്തുന്ന അക്രമിയുടെ ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഈ വർഷം മേയിൽ കസാൻ നഗരത്തിൽ 19കാരനായ അക്രമി നടത്തിയ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Shooting in Russian university leaves eight dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.