തെരഞ്ഞെടുപ്പ് സഖ്യം: ശിവ്പാൽ യാദവ് പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡൽഹി: സമാജ്‍വാദി പാർട്ടി യു.പി അധ്യക്ഷൻ ശിവ്പാൽ യാദവ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന ജനതാദൾ യുണൈറ്റഡ് നേതാവ് കെ.സി ത്യാഗിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. യു.പിയില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രശാന്ത് കിഷോറിന്‍റെ സാന്നിധ്യത്തിൽ ചർച്ച നടന്നത്.
പ്രശാന്ത് കിഷോർ എെൻറ നല്ല സുഹൃത്താണ്. രാഷ്ട്രീയ സഖ്യത്തെ കുറിച്ചോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമോ ചർച്ച ചെയ്തില്ലെന്ന് ത്യാഗി വ്യക്തമാക്കി. നവംബർ 5ന് നടക്കുന്ന സമാജ്‍വാദി പാർട്ടിയുടെ 25ാമത് സിൽവർ ജൂബിലി ആഘോഷത്തിന് തങ്ങളെ ക്ഷണിക്കാനാണ് ശിവ്പാൽ യാദവ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് കിഷോറിന് പുറമേ ജെ.ഡി.യു നേതാവ് ശരത് യാദവ്, ആർ.ജെ.ഡി തലവന്‍ അജിത് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശിവ്പാല് യു.പി തെരഞ്ഞെടുപ്പിന് വിശാല സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയില്‍ അഖിലേഷ് യാദവ് മേല്‍ക്കോയ്മ ഉണ്ടാക്കിയെടുത്ത സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് പ്രതിച്ഛായ വര്‍ധിപ്പാക്കാനുള്ള ശ്രമമാണ് ശിവ്പാല് ഇപ്പോള്‍ നടത്തുന്നതെന്നാണ് അദ്ദേഹത്തിന്‍റെ പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.