ശിവാജിനഗർ മണ്ഡലം വോട്ടർ പട്ടിക മതത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ബംഗളൂരു: ശിവാജിനഗർ നിയമസഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കിയെന്ന ആക്ഷേപത്തിൽ മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. വോട്ടർമാരുടെ മതം, ജാതി എന്നിവ അടിസ്ഥാനമാക്കി കമീഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും അതിനാൽ അത്തരം ആരോപണം ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യൻ മതവിശ്വാസികളുടേത് അടക്കം ന്യൂനപക്ഷവിഭാഗങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കിയെന്നും തെറ്റുതിരുത്തി പുതിയ പട്ടിക തയാറാക്കണമെന്നും ആവശ്യപ്പെട്ട് ബാംഗ്ലൂർ അതിരൂപത വക്താവ് ജെ.എ. കന്ത്രാജ് സംസ്ഥാന ഇലക്ടറൽ ഓഫിസർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചത്.

ബി.ബി.എം.പി പരിധിയിലുള്ള ശിവാജിനഗർ, മഹാദേവപുര, ചിക്പേട്ട് നിയോജകമണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക ജനുവരി 15നാണ് പുറത്തിറക്കിയത്. സ്വകാര്യ സ്ഥാപനം വോട്ടർമാരുടെ ഡേറ്റ ചോർത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ മൂന്നു മണ്ഡലങ്ങളിലെയും പട്ടിക വൈകിയത്. ആരോപണമുയർന്ന 9,195 വോട്ടർമാരുടെ കാര്യത്തിൽ പരിശോധന നടത്തിയിരുന്നുവെന്നും ഇവർ നിലവിൽ താമസക്കാരല്ലെന്നും 1847 പേർ മരിച്ചവരാണെന്നും തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു.

ഇതുവരെ ആരുടെയും പേരുകൾ വെട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍റെ ചട്ടപ്രകാരം എല്ലാ വോട്ടർമാർക്കും നോട്ടീസ് അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.അന്തിമ വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ക്രിസ്ത്യൻ സമുദായത്തിലെ നിരവധിയാളുകളുടെ പേരുകൾ വെട്ടിയതായി ബോധ്യമായെന്നാണ് ബാംഗ്ലൂർ രൂപത പറയുന്നത്. 9,195 പേരുകൾ കാണാനില്ല. ഇതിൽ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾ, മുസ്ലിംകൾ എന്നിവരും ഉൾപ്പെടും.

193 ബൂത്തുകളിൽ 91 എണ്ണത്തിലാണ് വ്യാപകമായി പേരുകൾ വെട്ടിയതായി കണ്ടെത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ ബൂത്തുകളാണിവ. മണ്ഡലത്തിലെ 9,000 വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് വെട്ടിയെന്ന് മണ്ഡലം എം.എൽ.എയും കോൺഗ്രസ് നേതാവുമായ റിസ്വാൻ അർഷാദ് അടുത്തിടെ ആരോപിച്ചിരുന്നു. 9195 വോട്ടർമാരുടെ വിവരങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ 9195 വോട്ടർമാരിൽ 8000 പേരുകൾ പട്ടികയിൽ നിന്ന് നീക്കിയെന്നാണ് ആക്ഷേപം. 

പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ ക​സേ​ര​യും ശൗ​ചാ​ല​യ​വും

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. വോ​ട്ടി​ങ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. വോ​ട്ട​ർ​മാ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര​ക​ളും ബൂ​ത്തു​ക​ളോ​ടു ചേ​ർ​ന്ന് വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളു​മൊ​രു​ക്കും.ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള സം​വി​ധാ​ന​വു​മു​ണ്ടാ​കും. ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ളി​ൽ പോ​ളി​ങ് ബൂ​ത്ത് ക​ണ്ടെ​ത്താ​നു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കൃ​ത്യ​ത​യു​ള്ള ആ​പ് വി​ക​സി​പ്പി​ക്കു​മെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ആ​പ് കൃ​ത്യ​ത​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​ധി​കൃ​ത​ർ ഒ​രാ​ഴ്ച മു​മ്പ് സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പോ​ളി​ങ് ബൂ​ത്തി​നു മു​ന്നി​ൽ ഏ​റെ​നേ​രം വ​രി​നി​ൽ​ക്കേ​ണ്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​യാ​സ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ പേ​രും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ശൗ​ചാ​ല​യ​ങ്ങ​ളി​ല്ലാ​ത്ത​ത് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ വോ​ട്ടു ചെ​യ്യാ​നെ​ത്താ​ത്ത​തി​ന്‍റെ കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ.

Tags:    
News Summary - Shivajinagar Constituency Voter List: Election Commission Says It Is Not On The Basis Of Religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.