യൂറോപ്യൻ എം.പിമാരുടെ കശ്മീർ സന്ദർശനത്തിനെതിരെ ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്നതിൽ ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേന, യൂറോപ്യൻ എം.പിമാരുടെ കശ്മ ീർ സന്ദർശനത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തി. മുഖപത്രമായ സാംനയിലെ എഡിറ്റോറിയൽ ലേഖനത്തില ാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടുന്നതിനെ നിങ്ങൾ എതിർക്കുന്നു, എന്നാൽ വിദേശ പ്രതിനിധികളെ അക്കുകയും ചെയ്യുന്നു. കശ്മീർ നമ്മുടെ ആഭ്യന്തര പ്രശ്നമല്ലേ? ഇന്ത്യൻ ജനപ്രതിനിധികൾക്ക് കശ്മീരിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കെ വിദേശികൾക്ക് എങ്ങിനെ അനുമതി നൽകി? -ശിവസേന ചോദിക്കുന്നു.

കടുത്ത പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിലാണ് 27 യൂറോപ്യൻ എം.പിമാർ രണ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മു കശ്മീരിലെത്തിയത്. ഇന്ത്യൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മൂന്നു മാസമായി കശ്മീരിൽ പ്രവേശനം നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യൻ എം.പിമാർക്ക് സന്ദർശനാനുമതി നൽകിയത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവിടങ്ങളിലെ കടുത്ത വലതുപക്ഷക്കാരാണ് കശ്മീരിലെത്തിയത്.

Tags:    
News Summary - shiv-sena-criticism-against bjp-on-european-mp-visit-kashmir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.