ഷീന ബോറ വധക്കേസ്: ജാമ്യം തേടി ഇന്ദ്രാണി മുഖർജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജി വ്യാഴാഴ്ച സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന മകൾ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്നാണ് ഇന്ദ്രാണി മുഖർജി അവകാശപ്പെടുന്നത്. ജയിൽ അന്തേവാസിയായ ഒരു യുവതി കശ്മീരിൽ വെച്ച് ഷീനയെ കണ്ടതിനെ കുറിച്ച് തന്നോട് പറഞ്ഞതായും ഇന്ദ്രാണി മുഖരർജി പറഞ്ഞു.

ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന മുഖർജിയുടെ അപേക്ഷയിൽ മറുപടി നൽകാൻ കഴിഞ്ഞയാഴ്ച പ്രത്യേക സി.ബി.ഐ കോടതിയോട് 14 ദിവസത്തെ സമയം സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 2021 ജൂണിൽ ശ്രീനഗറിൽ വെച്ച് ബോറയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടിയതായി പറഞ്ഞ ജയിൽ അന്തേവാസിയായ യുവതിയെക്കുറിച്ചും അപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്. ഷീന ബോറയാണോ എന്ന ചോദ്യത്തിന്അതെയെന്നാണ് അവർ മറുപടി നൽകിയതെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015ലാണ് ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും മുൻ ഭർത്താവായ സഞ്ജീവ് ഖന്നയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ പ്രത്യേക കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇന്ദ്രാണി മുഖർജി ഇപ്പോഴുള്ളത്.


Tags:    
News Summary - Sheena Bora murder case: Indrani Mukerjea files bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.