മ​നോ​രോ​ഗി​ക്കൊ​പ്പം ജീ​വി​ച്ചി​ട്ടു​ണ്ട്​; ആ ​വേ​ദ​ന അ​റി​യാം –ത​രൂ​ർ

ന്യൂഡൽഹി: മനോരോഗിെക്കാപ്പം ജീവിച്ച തനിക്ക് ആ വേദന അറിയാമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ആത്മഹത്യശ്രമം കുറ്റമല്ലാതാക്കും വിധം പാർലമ​െൻറിൽ അവതരിപ്പിച്ച മാനസികാരോഗ്യ ബില്ലി​െൻറ ചർച്ചയിൽ പെങ്കടുത്ത് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മാനസികമായ അസുഖമുള്ള ഏറ്റവും വേണ്ടപ്പെട്ടവരെ അടുത്തുനിന്ന് കാണുന്നതിനെക്കാൾ വേദനജനകമായി മറ്റൊന്നുമില്ലെന്ന് വ്യക്തിപരമായ അനുഭവത്തിൽനിന്ന് പറയാൻ കഴിയും. മനോരോഗിക്കൊപ്പം ഞാൻ ജീവിച്ചിട്ടുണ്ട്. അവർ എല്ലായ്പ്പോഴും നിഷേധികളെപ്പോലെ പെരുമാറും. മനോരോഗമുണ്ടെന്ന കാര്യം പോലും അവർ അംഗീകരിക്കില്ല.’’  -തരൂർ പറഞ്ഞു.

സങ്കീർണമായ വൈകല്യമാണ് മനോരോഗം. ചിലർക്ക് ചിതറിയ മനസ്സായിരിക്കും. അത് തിരിച്ചറിയുക അങ്ങേയറ്റം വിഷമമായിരിക്കും. കണ്ടാൽ പൂർണ ആരോഗ്യമുണ്ടെന്ന് തോന്നും. അവർ സന്തുഷ്ടരുമായിരിക്കും. വേദനജനകമായ മാനസിക പോരാട്ടങ്ങളിലൂടെ കടന്നുപോകുേമ്പാൾതന്നെ സാമൂഹിക ജീവികളായി അവർ നമുക്കു മുന്നിൽ നിൽക്കും -തരൂർ പറഞ്ഞു.
ആത്മഹത്യശ്രമം കുറ്റമല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്ത് ഒാരോ മണിക്കൂറിലും 15 ആത്മഹത്യകൾ നടക്കുന്നു. ആത്മഹത്യശ്രമത്തെ അതിജീവിച്ചവർക്കെതിരെ പൊലീസ് നടപടിയല്ല വേണ്ടത്. ആത്മഹത്യ ശ്രമം യഥാർഥത്തിൽ കുറ്റമല്ല, സഹായത്തിനുവേണ്ട നിലവിളിയാണെന്ന് തരൂർ പറഞ്ഞു.

ആത്മഹത്യശ്രമം കുറ്റമല്ലാതാക്കുന്നതടക്കമുള്ള വ്യവസ്ഥകളടങ്ങിയ മാനസികാരോഗ്യ ബില്ലാണ് ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാർലമ​െൻറിൽ അവതരിപ്പിച്ചത്. ചികിത്സയിൽ വിവേചനം ഉണ്ടാവുന്നിെല്ലന്നുകൂടി ഉറപ്പുവരുത്തുന്നതാണ് ബില്ലെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക മാനസിക ആരോഗ്യ പരിരക്ഷക്കാണ് ഉൗന്നൽ. ആത്മഹത്യക്ക് ശ്രമിക്കുന്നയാൾക്ക് മാനസികരോഗമുണ്ടെന്ന് കണക്കാക്കണമെന്നാണ് ബില്ലിൽ നിഷ്കർഷിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തി​െൻറ വ്യവസ്ഥകൾ പ്രകാരം അത്തരമൊരാളെ ശിക്ഷിക്കുകയല്ല വേണ്ടത്. മനോരോഗികളെ ചങ്ങലക്കിടാൻ പാടില്ല. അവരുടെ കുട്ടികളെ മൂന്നു വർഷത്തേക്ക് മാറ്റിനിർത്താൻ പാടില്ല. നിർബന്ധിത ചികിത്സാരീതികളും പാടില്ല. മനോരോഗിയാണെന്നതി​െൻറ പേരിൽ വന്ധ്യംകരിക്കാൻ പാടില്ലെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തതായി മന്ത്രി പറഞ്ഞു. 2013ൽ അന്നത്തെ ആരോഗ്യമന്ത്രി ഗുലാംനബി ആസാദാണ് മാനസികാരോഗ്യ ബിൽ പാർലമ​െൻറിൽ കൊണ്ടുവന്നത്. നേരേത്ത രാജ്യസഭ പാസാക്കിയ ബില്ലാണ് ഇേപ്പാൾ ലോക്സഭയുടെ പരിഗണനക്ക് എത്തിയത്.

Tags:    
News Summary - shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.