ന്യൂയോർക്: ഇന്ത്യ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടംപിടിച്ച രാജ്യമാണെന്ന റിപ്പോർട്ട് തള്ളി കോൺഗ്രസ് നേതാവ് ശശി തരൂർ. ബ്രിട്ടനിലെ തോംസൺ ഫൗണ്ടേഷൻ പുറത്തുവിട്ട പട്ടികയിൽ പാകിസ്താൻ, സിറിയ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ സ്ത്രീകളുടെ അവസ്ഥ ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന മെച്ചമാണെന്നും പറയുന്നുണ്ട്. ഇത് വിശ്വസനീയമല്ലെന്നും തരൂർ വിലയിരുത്തി.
അടുത്തിടെ ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ഭയാശങ്കകളോടെയാണ് കാണുന്നത്. ഒാരോ ഭാരതീയനെയും ലജ്ജിപ്പിക്കുന്നതാണ് ചില സംഭവങ്ങൾ. എന്നാൽ, ഇവിടെ ജീവിക്കുന്നത് ഏറ്റവും അപകടംപിടിച്ചതാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ പൊലിപ്പിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.