നീറ്റ് പരീക്ഷ: മോദിക്കെതിരെ ഉർദു കവിത ഉദ്ധരിച്ച് ശശി തരൂരിന്റെ പരിഹാസം

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നടപടികൾ വൈകിവന്നതാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പ്രശസ്ത പാകിസ്താനി ഉർദു കവി മുനീർ നിയാസിയുടെ ഈരടികൾ ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ വൈകിയുള്ള ഇടപെടലിനെ തരൂർ എക്സിലൂടെ പരിഹസിച്ചത്.

‘എല്ലാ കാര്യങ്ങളും ചെയ്യാൻ ഞാൻ എപ്പോഴും വൈകാറുണ്ട്,
പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിലോ,
വാഗ്ദാനം പാലിക്കാനുണ്ടെങ്കിലോ...’

എന്ന വരികളാണ് തരൂർ പങ്കുവെച്ചത്. മേയ് മാസത്തിലുണ്ടായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വിദ്യാർഥികൾ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാൻ വൈകിയെന്ന കോൺഗ്രസിന്റെ കടുത്ത വിമർശനത്തിന്റെ തുടർച്ചയായാണ് തരൂരിന്റെ ഈ പോസ്റ്റ്.

നേരത്തെ, വിഷയത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ വേഗത്തിലും കടുത്തതുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തെ യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്നും വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും യുവജനങ്ങളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഷയം ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹി ജന്ദർ മന്ദിറിൽ നടത്തുന്ന സമരം ഒരു മാസമായി തുടർന്നുപോരുകയാണ്.സമരം ശക്തമായതോടെ കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായെങ്കിലും സമരക്കാർ തള്ളികളഞ്ഞു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണ് ആ​ദ്യം ​വേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ​വും സി.​ജെ.​പി​യും നി​ല​പാ​ട് ക​ടു​പ്പി​ച്ചു. നീ​റ്റ് പേ​പ്പ​ർ ചോ​ർ​ച്ച​യെ​ച്ചൊ​ല്ലി വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്റെ മൂ​ന്നാം നാ​ളും പാ​ർ​ല​മെ​ന്റ് സ്തം​ഭി​ച്ച​തി​നി​ടെ തി​ങ്ക​ളാ​ഴ്ച സി.​ജെ.​പി മാ​ർ​ച്ചി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന അ​തി​​ക്ര​മ​ങ്ങ​ൾ അ​ട​ക്കം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​രു​സ​ഭ​ക​​ളെ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​​ന്ത്രി ധ​ർ​​മേ​ന്ദ്ര ​പ്ര​ധാ​ന്റെ രാ​ജി​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും അ​തി​നു​ശേ​ഷം മ​തി ച​ർ​ച്ച​​യെ​ന്നും പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി. ഇ​രു​കൂ​ട്ട​രും സ​മ​വാ​യ​ത്തി​ലെ​ത്താ​തെ വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ഇ​രു​സ​ഭ​ക​ളും ബു​ധ​നാ​ഴ്ച​യും സ്തം​ഭി​പ്പി​ച്ചു.

നീ​റ്റ് പേ​പ്പ​ർ ചോ​ർ​ച്ച​യെ​ക്കു​റി​ച്ചും അ​തി​നെ​തി​രാ​യ സ​മ​ര​ത്തെ നേ​രി​ട്ട​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് ലോ​ക്സ​ഭ​യി​ലാ​ണ് കേ​​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ച​ർ​ച്ച​യു​ടെ രീ​തി, തീ​യ​തി, സ​മ​യം എ​ന്നി​വ സ്പീ​ക്ക​ർ തീ​രു​മാ​നി​ക്ക​ട്ടെ. സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ൾ അ​റി​യേ​ണ്ട​തി​നാ​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും റി​ജി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​ഷ​യം കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കു​മി​ട​യി​ലു​ള്ള വി​ഷ​യ​മ​ല്ലെ​ന്നും ഇ​രു​കൂ​ട്ട​രും തീ​ർ​ത്താ​ൽ മ​തി​യാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ് സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ത​ങ്ങ​​ളോ​ട് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ത്ത സ്പീ​ക്ക​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു. സ​ർ​ക്കാ​ർ സ​മ​ര​ത്തെ കൈ​കാ​ര്യം ചെ​യ്ത​ത് മോ​ശ​മാ​യ രീ​തി​യി​ലാ​ണ്. പെ​ൺ​കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ​പോ​ലും വ​ലി​ച്ചു​കീ​റി. യു​വാ​ക്ക​ൾ​ക്കു​​വേ​ണ്ടി പു​റ​ത്ത് സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന​മ​​ന്ത്രി​ക്ക് എ​ന്തു​കൊ​ണ്ട് ഇ​വി​ടെ സം​സാ​രി​ച്ചു​കൂ​ടെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് ​ചോ​ദി​ച്ചു.

Tags:    
News Summary - Shashi Tharoor Mocks Modi's Delayed Action On NEET Leak With Urdu Poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.