മോശം പരാമർശം; രവിശങ്കറിനെതിരെ തരൂർ മാനനഷ്​ടക്കേസ്​ നൽകി

ന്യൂഡൽഹി: കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ മാനനഷ്​ടക്കേസ്​ നൽകി കോൺഗ്രസ്​ എം.പി ശശി തരൂർ. കൊലപാ തക്കേസി​െല പ്രതിയെന്ന്​ വിളിച്ചതിനാണ്​ കേസ്​. തരൂരി​​​െൻറ ഭാര്യയായിരുന്ന സുനന്ദ പുഷ്​കറി​​​െൻറ മരണവുമായി ബ ന്ധപ്പെട്ടാണ്​ രവിശങ്കർ പ്രസാദ്​ പരാമർശം നടത്തിയത്​. ആരോപണത്തിൽ നിരുപാധികം മാപ്പു പറയണമെന്ന്​ ആവശ്യപ്പെട്ട്​ ശശി തരൂർ മാസങ്ങൾക്ക്​ മുമ്പ്​ നോട്ടീസ്​ അയച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളാണ്​, കൈകൊണ്ട്​ എടുക്കാനോ ചെരിപ്പുകൊണ്ട്​ അടിക്കാനോ സാധിക്കില്ലെന്ന്​ അജ്​ഞാതനായ ആർ.എസ്​.എസുകാരനെ ഉദ്ധരിച്ച്​ തരൂർ പറഞ്ഞിരുന്നു. എന്നാൽ കൊലപാതകക്കേസിലെ പ്രതിയായ തരൂർ ഭഗവാൻ ശിവനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്​ രവി ശങ്കർ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു .

ത​ന്നെ ബോധപൂർവം അപമാനിക്കുകയാണ്​ രവിശങ്കർ എന്ന്​ ആരോപിച്ച തരൂർ, 48 മണിക്കൂറിനുള്ളിൽ രേഖാമൂലം നിരുപാധികം മാപ്പു പറയണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രനിയമമന്ത്രിക്ക്​ നോട്ടീസ്​ അയച്ചു. കൂടാതെ, തെറ്റായതും മാനനഷ്​ടമുണ്ടാക്കുന്നതുമായ പ്രസ്​താവന നടത്തിയ വാർത്താസമ്മേളനത്തി​​​െൻറ വിഡിയോ ട്വിറ്ററിൽ നിന്ന്​ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മാപ്പു പറയാൻ തയാറാകാതിരുന്ന രവിശങ്കർ, ട്വീറ്റ്​ പിൻവലിക്കില്ലെന്ന്​ അറിയിച്ചു. തുടർന്നാണ്​ തരൂർ മാനനഷ്​ടത്തിന്​ കേസ്​ ഫയൽ ചെയ്​തത്​.

Tags:    
News Summary - Shashi Tharoor files criminal defamation case against Ravi Shankar -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.