ന്യൂഡൽഹി: കുറച്ചു ദിവസങ്ങളായി പൊതുവേദിയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് വിശദീകരണവുമായി ശശി തരൂര്‍ എം.പി. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് വിട്ടുനിന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
‘എെൻറ അപ്രത്യക്ഷമാകലിെൻറ രാഷ്ട്രീയ കാരണങ്ങള്‍ തിരയുന്ന ഭാവനാസമ്പന്നരായ സുഹൃത്തുക്കളോട്’ എന്ന അഭിസംബോധനയോടെയാണ് ട്വീറ്റ്. ‘‘നെഞ്ചിലെ അണുബാധ കാരണം കിടപ്പിലാണ്. മരുന്ന് കഴിക്കുന്നുണ്ട്. കുറച്ചുദിവസം വിശ്രമിക്കാനാണ് ലഭിച്ച നിര്‍ദേശം. മൂന്നു ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി. ഫോൺവിളികളും എടുക്കില്ല. ദയവുചെയ്ത് അപവാദങ്ങള്‍ ശ്രദ്ധിക്കരുത്’’- തരൂര്‍ വിശദമാക്കി.
പൊതുവേദികളിൽ കുറച്ചു നാളായി തരൂരിനെ കാണാത്തതിനെ ചൊല്ലിയുള്ള വ്യാജ പ്രചാരണങ്ങളോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹത്തിെൻറ ട്വീറ്റ്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
For all my hyper-imaginative friends reading political motives behind my "disappearance": I am in bed w/ a bad chest infection, on antibiotics, & have been advised a few days' complete rest. Have cancelled all functions for 3 days &am not taking calls. Pls don't listen to rumours
— Shashi Tharoor (@ShashiTharoor) November 6, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.