കോഴിക്കോട്: കേന്ദ്ര സർക്കാറിന് അഹങ്കാരത്തിനൊപ്പം ഭയവും വർധിച്ചതായി ശശി തരൂർ എം.പി. അഭിപ്രായം പറയുന്നവരെ ജയിലിലടക്കാൻ ശ്രമിക്കുന്നത് സർക്കാറിെൻറ ഭയത്തിെൻറ ലക്ഷണമാണെന്ന് ദേവഗിരി സെൻറ് ജോസഫ്സ് കോളജിൽ നടന്ന സംവാദ പരിപാടിക്കിടെ ശശി തരൂർ അഭിപ്രായപ്പെട്ടു.
ഭരിക്കുന്നവരുടെ ദുർബലതയുടെ ലക്ഷണമാണ്, കർഷകസമരത്തെ പിന്തുണച്ച ഗ്രെറ്റ തുൻബർഗിെൻറ ട്വീറ്റ് ഷെയർ ചെയ്ത ദിശ രവിയെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ച് ജയിലിലടച്ചത്. വെറും 21 വയസ്സുകാരിക്ക് സർക്കാറിനെ വീഴ്ത്താനാകുമോയെന്ന് ശശി തരൂർ ചോദിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് നാണക്കേടാണ് ഇത്തരം സംഭവങ്ങൾ.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വരാൻ ബി.ജെ.പിയുടെ സർക്കാർ മാറേണ്ടിവരും. അതുവരെ അടങ്ങിയിരിക്കാതെ യുവജനത അവരുെട ശബ്ദം കേൾപ്പിക്കണം. രാജ്യത്തിന് പേരുദോഷമുണ്ടാകുന്ന നടപടികളാണിതെല്ലാം. ലോകം മുഴുവൻ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.