ന്യൂഡൽഹി: പാർട്ടി പ്രവർത്തക സമിതിയിൽ ഉൾപ്പെടെ നേതൃസ്ഥാനങ്ങളിലേക്കെല്ലാം തെരഞ ്ഞെടുപ്പ് അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇടക്കാല അധ്യക്ഷ സോണ ിയ ഗാന്ധി ഇതിനാവശ്യമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.
രണ്ടുവർഷം മുമ്പ് പാർട്ടിയിൽ തലമുറ മാറ്റം പ്രാവർത്തികമാക്കിയ സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകില്ലെന്നാണ് കരുതുന്നത്. ഇടക്കാല അധ്യക്ഷയെന്ന നിലയിൽ സോണിയയെ നിയമിച്ചത് ഏറ്റവും അനുയോജ്യമായ തീരുമാനമാണെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി.
ആഭ്യന്തര തെരഞ്ഞെടുപ്പ് പാർട്ടിക്കും നേതാക്കൾക്കും പുതുജീവൻ നൽകും. മോദിയെ അനുകൂലിച്ചതിന് പാർട്ടിയിൽ വിമർശനം ഏറ്റുവാങ്ങിയതിനെക്കുറിച്ച ചോദ്യത്തിന്, മോദി സർക്കാറിനെ ആദ്യം വിമർശിച്ചത് താനാണെന്ന് അദ്ദേഹം മറുപടി നൽകി. രാജ്യത്തുടനീളം തെൻറ വോട്ടുശതമാനം ഉയർത്താൻ മോദിക്കായി എന്ന യാഥാർഥ്യം കാണാതിരുന്നുകൂടാ. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പാർട്ടിക്കാകണം. മോദി നിർമിച്ച 60 ശതമാനം കക്കൂസുകളിലും വെള്ളമില്ല. ദരിദ്രരായ ഗ്രാമീണ സ്ത്രീകൾക്ക് മോദി ഗ്യാസ് സിലിണ്ടർ നൽകിയെങ്കിലും 92 ശതമാനം പേർക്കും സിലിണ്ടർ നിറക്കാനുള്ള ശേഷിയുമില്ല. എങ്കിലും താൻ എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നൽ സൃഷ്ടിക്കാൻ മോദിക്ക് സാധിക്കുന്നു. മോദി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിെൻറ നയങ്ങളെ എതിർത്താൽ അത് അദ്ദേഹത്തിന് വോട്ട് ചെയ്യുന്നവരെ വിഡ്ഢികളാക്കലാകും. കോൺഗ്രസ് മതേതര, പുരോഗമന പാർട്ടികളുമായി കൈകോർത്ത് അധികാരത്തിൽ തിരിച്ചുവരാൻ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.