അതിജീവനത്തിൽ സംസ്​ഥാനങ്ങൾക്ക്​ വലിയ പങ്കുണ്ട്​; ​േകന്ദ്രം സഹായിക്കണം - ശരദ്​ പവാർ

മുംബൈ: കോവിഡും ലോക്​ഡൗണും സൃഷ്​ടിച്ച​ പ്രതിസന്ധിയിൽ നിന്ന്​ രാജ്യത്തെ കരകയറ്റുന്നതിൽ സംസ്​ഥാനങ്ങൾക്ക്​ വലിയ പങ്കുണ്ടെന്നും ഇപ്പോൾ സംസ്​ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി പിന്തുണക്കണമെന്നും ശരദ്​ പവാർ. മഹാരാഷ്​ട ്രക്ക്​ സാമ്പത്തിക സഹായം ആവശ്യപ്പെട്ട്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവ ർക്ക്​ അയച്ച കത്തിലാണ്​ നാഷനലിസ്​റ്റ്​ കോൺഗ്രസ്​ പാർട്ടി (എൻ.സി.പി) നേതാവ്​ ശരദ്​ പവാർ കേന്ദ്രത്തി​​െൻറ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്​.

​േകന്ദ്ര സർക്കാർ സാമ്പത്തികമായി സംസ്​ഥാനങ്ങ​െള സഹായിച്ചില്ലെങ്കിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ അത്​ ബാധിക്കും. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ തിരിച്ച്​ വരവിൽ കാര്യമായ പങ്കുവഹിക്കാനുള്ളതും ഇൗ സംസ്​ഥാനങ്ങളാണെന്ന്​ അദ്ദേഹം ചൂണ്ടി​കാട്ടി.

സംസ്​ഥാനങ്ങളുടെ വായ്​പാ തിരിച്ചടവുകൾക്ക്​ രണ്ട്​ വർഷത്തെ മോറ​േട്ടാറിയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്​ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക്​ ഇത്​ ഏറെ സഹായകരമാകും.

എൻ.സി.പി-കോൺഗ്രസ്​-ശിവസേന സഖ്യ സർക്കാർ ഭരിക്കുന്ന മഹാരാഷ്​ട്ര കോവിഡ്​ വലിയ തോതിൽ ബാധിച്ച സംസ്​ഥാനമാണ്​. ഇവിടെ ഇതുവരെ 7628 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും 323 പേർ മരിക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Sharad Pawar Writes To PM For Funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.