അജിത് പവാറും ശരദ് പവാറും

പാർട്ടി വിട്ടെങ്കിലും അജിത് പവാർ നേതാവെന്ന് ശരദ് പവാർ

പുണെ: എൻ.സി.പി വിട്ടു ബി.ജെ.പിയിൽ ചേർന്നെങ്കിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പാർട്ടി നേതാവായി തുടരുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ ശരദ് പവാർ.

ചിലർ വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ച് എൻ.സി.പി വിട്ടെങ്കിലും അതിനെ പിളർപ്പായി വിശേഷിപ്പിക്കാനാകില്ല. അജിത് പവാർ പാർട്ടിയുടെ മുതിർന്ന നേതാവും എം.എൽ.എയുമാണെന്ന് മകളും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെ പറഞ്ഞതിന് തൊട്ടുപിന്നാലെ ജന്മനാടായ ബാരാമതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ. എൻ.സി.പിയിൽ പിളർപ്പില്ലെന്നും അജിത് പവാർ പാർട്ടിയുടെ നേതാവാണെന്നുമുള്ള സുലെയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല എന്നായിരുന്നു പവാറിന്റെ മറുപടി. എൻ.സി.പിയിൽ പിളർപ്പുണ്ടെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. ഒരു രാഷ്ട്രീയ പാർട്ടിയിലെ പിളർപ്പ് എന്താണ് അർത്ഥമാക്കുന്നത്?. പാർട്ടിയിലെ വലിയൊരു സംഘം ദേശീയ തലത്തിൽ വേർപിരിയുമ്പോഴാണ് പിളർപ്പ് സംഭവിക്കുന്നത്. എന്നാൽ ഇവിടെ അങ്ങനെയൊന്നും നടന്നിട്ടില്ല. ചിലർ പാർട്ടി വിട്ടു, ചിലർ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു. ജനാധിപത്യത്തിൽ തീരുമാനമെടുക്കുന്നത് അവരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജിത് പവാറും മറ്റ് എട്ട് എൻ.സി.പി എം.എൽ.എമാരും ജൂലൈ രണ്ടിന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന-ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരിൽ ചേർന്നിരുന്നു.


Tags:    
News Summary - Sharad Pawar says Ajit Pawar is a leader despite leaving the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.