ഭിന്ന സംസ്‌കാരങ്ങളുടെ സൗന്ദര്യമാണ് രാജ്യത്തിന്റെ ശക്തി -അമരീന്ദർ സിങ് രാജ വാറിങ്

ആഗ്ര: ഭിന്ന സംസ്‌കാരങ്ങളുടെ സൗന്ദര്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് പാർലിമെന്റ് അംഗവും കോൺഗ്രസ് പഞ്ചാബ് അധ്യക്ഷനുമായ അമരീന്ദർ സിങ് രാജ വാറിങ് എം.പി. മുസ്‍ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത ഭാഷ സംസാരിക്കുന്ന, വസ്ത്രം ധരിക്കുന്ന, വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും അധിവസിക്കുന്ന മണ്ണാണിത്. ഈ ഭിന്ന സംസ്‌കാരങ്ങളാണ് ഇന്ത്യയുടെ ആത്മാവ്. അസ്തിത്വം അഭിമാനമാണെന്ന യൂത്ത് ലീഗിന്റെ മുദ്രാവാക്യം ഭരണഘടനയുടെ അടിസ്ഥാനവും ജീവനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിംകൾ ഈ ദേശത്തിന്റെ യഥാർത്ഥ അവകാശികളാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ പിന്മുറക്കാരാണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മുസ്‌ലിംകളുടെ അവകാശങ്ങൾ ഹനിക്കാൻ ഈ സർക്കാർ ശ്രമിച്ചപ്പോൾ ഞാൻ പാർലിമെന്റിൽ ശബ്ദമുയർത്തിയത് അതൊരു മുസ്‌ലിം വിഷയമായത് കൊണ്ടല്ല. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ പിച്ചിച്ചീന്തുന്ന നിയമമായത് കൊണ്ടാണ്. മതങ്ങൾ പരസ്പരം പോരടിക്കാൻ പഠിപ്പിക്കുന്നില്ലെന്നും നമ്മൾ ഇന്ത്യക്കാരും ഇന്ത്യ നമ്മുടേതുമാണെന്നും അല്ലാമ ഇഖ്ബാലിന്റെ കവിത ഉദ്ധരിച്ച് അമരീന്ദർ സിങ് പറഞ്ഞു.

അസദ് അശ്‌റഫ്, ഗസാല മുഹമ്മദ് എന്നിവർ നേതൃത്വം നൽകിയ മാധ്യമ ചർച്ച പത്രപ്രവർത്തനം സംബന്ധിച്ച പുതിയകാല പ്രവണതകൾ ചർച്ച ചെയ്തു. ഷഹ്സാദ് അബ്ബാസി അധ്യക്ഷത വഹിച്ചു. നിതിൻ കിഷോർ, അഡ്വ. നസീർ കാര്യറ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. അഡ്വ നജ്മ തബ്ഷീറ സ്വാഗതവും സിറാജുദ്ധീൻ നദ്വി നന്ദിയും പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. അസ്മ സഹ്‌റ പ്രതിനിധികളുമായി സംവദിച്ചു. സാജിദ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. അഡ്വ ഫാത്തിമ തഹ്ലിയ സ്വാഗതവും ഫർഹത്ത് ഖുറേഷി നന്ദിയും പറഞ്ഞു. സലീം അലിബാഗ്, അഷ്റഫ് എടനീർ, ഗുലാം ഹസ്സൻ ആലംഗീർ, അഡ്വ. ഹനീഫ ഹുദാൾ, മൊയ്തീൻ കോയ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. പൊരുതുന്ന ഫലസ്തീൻ ജനതക്ക് സമ്മേളനം മുദ്രാവാക്യങ്ങളോടെ ഐക്യദാഢ്യം പ്രഖ്യാപിച്ചു.

നീതിന്യായ വ്യവസ്ഥയിലെ ഇടപെടലുകൾ സംബന്ധിച്ച് അഡ്വ. മുബീൻ ഫാറൂഖി ക്ലാസ്സെടുത്തു. അതീബ് ഖാൻ അധ്യക്ഷത വഹിച്ചു. അഡ്വ. മർസൂഖ് ബാഫഖി സ്വാഗതവും പി.പി അൻവർ സാദത്ത് നന്ദിയും പറഞ്ഞു. അബ്ദുൽ അസീസ്, ഷാരിഖ് കാൺപൂർ, സി.കെ മുഹമ്മദലി, മിസ്ഹബ് കീഴരിയൂർ, ദിൽബർ റഹ്‌മാൻ ആസാം, എം.പി നവാസ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. മുസ്‍ലിം ലീഗ് ഉത്തരേന്ത്യയിൽ എന്ന വിഷയത്തിൽ കൗസർ ഹയാത്ത് ഖാൻ സംസാരിച്ചു. സി.കെ ഷാക്കിർ അധ്യക്ഷത വഹിച്ചു. അഡ്വ. കുമലി അൻസാരി സ്വാഗതവും ആശിഖ് ഇലാഹി മീററ്റ് നന്ദിയും പറഞ്ഞു. ടി.പി.എം ജിഷാൻ, സജ്ജാദ് ബംഗാൾ, തബ്രീസ് അൻസാരി, എൻ.എ കരീം, മിർ ഷഹബാസ് ഹുസൈൻ, സി.എച്ച് ഫസൽ, ഗഫൂർ കോൽക്കളത്തിൽ, മിർദുൽ ഹുസൈൻ പ്രസീഡിയം നിയന്ത്രിച്ചു. നിതിൻ കിഷോർ, ഷമീർ ഇടിയാട്ടിൽ, ടി.എ ഫാസിൽ, മുദസ്സിർ ഹുദവി ബിഹാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.

Tags:    
News Summary - shan e millath muslim youth league Amarinder Singh Raja Waring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.