ഭാഗവതി​െൻറ പ്രസ്​താവന: ആർ.എസ്​.എസ്​ മാപ്പ്​ പറയണം-രാഹുൽ ഗാന്ധി

ന്യൂഡൽഹി: സൈന്യത്തിനെ അപമാനിക്കുന്ന തരത്തിൽ പ്രസ്​താവന നടത്തിയ ആർ.എസ്​.എസ്​ ​േമധാവി മോഹൻ ഭാഗവതിനെ വിമർശിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ്​ രാഹുലി​​​​​​െൻറ വിമർശനം. 

ആർ.എസ്​.എസ്​ മേധാവിയുടെ പ്രസംഗം ഒാരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്​. നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാൻമാരോട്​ കാണിക്കുന്ന അനാദരവാണത്​. ദേശീയ പതാകയെ വന്ദിക്കുന്ന ഒരോ ജവാനെയും അപമാനിക്കുന്നതിനാൽ തന്നെ അത്​ ദേശീയ പതാകയോടുള്ള അനാദരവ്​ കൂടിയാണ്​. നമ്മുടെ രക്​ത സാക്ഷികളെയും ​ൈസന്യ​െത്തയും അപമാനിച്ച നിങ്ങളെ കുറിച്ചോർത്ത്​ ലജ്ജിക്കുന്നു ഭാഗവത്​. രാഹുൽ ട്വീറ്റ്​ ചെയ്​തു. ആർ.എസ്​.എസ്​ മാപ്പു പറയുക എന്ന ഹാഷ്​ ടാഗിലാണ്​ വിമർശനം ഉന്നയിച്ചിരിക്കുന്നത്​. 

നേരത്തെ, ​​ൈസന്യം ജവാൻമാരെ വാർത്തെടുക്കാൻ ആറുമാസം സമയമെടുക്കു​േമ്പാൾ ആർ.എസ്​.എസിന്​ അത്​ മൂന്ന്​ ദിവസം​ കൊണ്ട്​ സാധിക്കുമെന്ന്​ മോഹൻ ഭാഗവത്​ പറഞ്ഞിരുന്നു.

അതേസമയം, മോഹൻ ഭാഗവതി​​​​​​െൻറ വാക്കുകളെ തെറ്റിദ്ധരിച്ച​താണെന്ന്​ ആർ.എസ്​.എസ്​ വിശദീകരിച്ചു. ഇന്ത്യൻ ​ൈസന്യത്തെയും സ്വയം സേവകരെയും താരതമ്യപ്പെടുത്താനല്ല അദ്ദേഹം മുതിർന്നത്​. ദിനേന അച്ചടക്കം പരിശീലിക്കുന്നതിനാൽ സൈന്യത്തിന്​ ആറു ദിവസം വേണ്ട സ്​ഥാനത്ത്​ സ്വയം സേവകർക്ക്​ മൂന്നു ദിവസം പരിശീലനം നൽകിയാൽ മതിയാകുമെന്നാണ്​ ഉദ്ദേശിച്ചതെന്ന് ആർ.എസ്​.എസ്​ വിശദീകരിച്ചു. 
 

Tags:    
News Summary - Shame On you Bhagawat Says Rahul Gandhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.