ന്യൂഡൽഹി: ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിനെതിരെ കോടതിമുറിയിൽ ‘ഷെയിം’ വിളിച്ച അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യ നടപടി. അറസ്റ്റിൽനിന്ന് ഹരജിക്കാർക്ക് സംരക്ഷണം നൽകണമെന്നും അക്രമങ്ങൾ പകർത്തിയ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നുമുള്ള ആവശ്യം പോലും അംഗീകരിക്കാൻ തയാറാകാതെ ചീഫ് ജസ്റ്റിസ് ഡി.എൻ. പേട്ടൽ കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിവെച്ചപ്പോഴായിരുന്നു ഷെയിം വിളി ഉയർന്നത്.
വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിനു മുമ്പാകെ ഇക്കാര്യം ഉന്നയിച്ച അഭിഭാഷകർ, കോടതിയുടെ പ്രതിച്ഛായ ഇടിച്ച സംഭവത്തിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. കോടതിമുറിക്കുള്ളിലെ സി.സി.ടി.വി കാമറ നോക്കി കുറ്റക്കാരെ പിടികൂടണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
ഇത്തരം പ്രവൃത്തികൾ മേലിൽ ആവർത്തിക്കാതിരിക്കാൻ നടപടി അനിവാര്യമാണെന്നും അവർ വാദിച്ചു. ഇതിനായി ഒരു കമ്മിറ്റിയുണ്ടാക്കുമെന്നും ഉചിതമായ നടപടി കമ്മിറ്റി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.എൻ. പേട്ടൽ പറഞ്ഞു.
ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആക്രമിക്കുന്നതിെൻറയും ബസ് കത്തുന്നതിനു തൊട്ടുമുമ്പ് ഒരു ബോട്ടിലുമായി ബസിൽ കയറിയതിെൻറയും വിഡിയോകൾ കാണിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ കോളിൻ ഗൊൺസാൽവസും സൽമാൻ ഖുർശിദും ഇടക്കാല നടപടികൾക്കായി വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ശക്തമായ വാദമുയർത്തിയെങ്കിലൂം െഹെകോടതി അനുവദിച്ചില്ല.
ഇതൊന്നും പരിഗണിക്കാതെ നോട്ടീസ് അയക്കാൻ മാത്രം ഉത്തരവിറക്കി ചീഫ് ജസ്റ്റിസ് എഴുന്നേറ്റപ്പോഴാണ് ‘‘ഷെയിം’’ വിളി കോടതിമുറിയിൽ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.