ലൈംഗികാതിക്രമക്കേസ്: മുരുഗ മഠാധിപതി ചെയ്തത് പൊറുക്കാനാവാത്ത കുറ്റം - യെദിയൂരപ്പ

കർണാടകയിലെ ചിത്രദുർഗയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുരുഗ മഠാധിപതി ശിവമൂർത്തി ശരണാരു ചെയ്തത് പൊറുക്കാനാവാത്ത കുറ്റമാണെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി. എസ് യെദിയൂരപ്പ പറഞ്ഞു. സംഭവത്തിന് ശേഷം മുരുഗ മഠാധിപതിയെ പിന്തുണച്ച് യെദിയൂരപ്പ എത്തിയിരുന്നു. പിന്നീടാണ് ഇപ്പോൾ നിലപാട് മാറ്റവുമായി രംഗത്തെത്തിയത്. മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് ഇന്ന് ലോകം മുഴുവൻ അറിയാമെന്ന് യെദിയൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം ഇത്രയും തരംതാഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ഇതിനെ അപലപിക്കുകയും ശിക്ഷിക്കപ്പെടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

മഠത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ശിവമൂർത്തി ശരണരു ആദ്യം ആരോപിച്ചപ്പോൾ, ഈ വർഷം ആഗസ്റ്റിൽ യെദിയൂരപ്പ അദ്ദേഹത്തെ ന്യായീകരിച്ചു. കേസ് ഗൂഢാലോചനയാണെന്ന് പറഞ്ഞു. "മഠത്തിലെ ആളുകൾ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്. സത്യം പുറത്തുവരുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ മഠാധിപതി നിരപരാധിയാണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Sexual assault case: Murugha mutt seer committed ‘unforgivable offence’, says BS Yediyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.