സൗജന്യ റേഷന് വേണ്ടി കാമാത്തിപുരയിൽ ക്യൂവിൽ നിൽക്കുന്ന ലൈംഗിക തൊഴിലാളികൾ (ഫയൽ ഫോട്ടോോ)

മഹാരാഷ്ട്രയിൽ ലൈംഗികത്തൊഴിലാളികള്‍ക്ക് മാസം തോറും 5,000 രൂപ ധനസഹായം നൽകും

മുംബൈ: മഹാരാഷ്ട്രയിൽ ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി മാസം തോറും 5,000 രൂപ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. കോവിഡ് പശ്ചാത്തലത്തിൽ ജീവിതചെലവുകൾക്കായി ലൈംഗിക തൊഴിലാളികൾ ബുദ്ധമുട്ടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഇതിനായി 51 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. ധനസഹായം ലഭിക്കുന്നതിന് തിരിച്ചറിയിൽ കാർഡ് നിർബന്ധമല്ല. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇവർക്ക് 2,500 രൂപ അധികസഹായം നല്‍കും. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ധനസഹായം ലഭിക്കുക.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റഎ പദ്ധതി പ്രഖ്യാപനം. നേരത്തേ ആന്ധ്രപ്രദേശ് സർക്കാരും ലൈംഗിക തൊഴിലാളികൾ സൗജന്യ റേഷൻ നൽകാൻ തീരുമാനിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.