ബിജെപി നേതാവിന്റെ ഭർത്താവിന്റെ ഫ്ലാറ്റിൽ നിന്ന് സെക്സ് റാക്കറ്റ് പിടിയിൽ; നിഷേധിച്ച് ദമ്പതികൾ

ഉത്തർപ്രദേശ്: വാരണാസിയിലെ സിഗ്ര പ്രദേശത്തെ രണ്ട് സ്പാ സെന്ററുകളിൽ പൊലീസ് റെയ്ഡ് നടത്തി, ഒരു സെക്സ് റാക്കറ്റ് കണ്ടെത്തുകയും ഒമ്പത് സ്ത്രീകളെയും നാല് പുരുഷന്മാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭർത്താവ് അരുൺ യാദവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഫ്ലാറ്റിലായിരുന്നു സംഭവം. സംഭവം നഗരത്തിനകത്തും പുറത്തും പൊതുജനങ്ങളുടെയും രാഷ്ട്രീയ ശ്രദ്ധയും ആകർഷിച്ചിരിക്കുകയാണ്. ഇത് ശാലിനി യാദവിനെതിരെ പ്രതിപക്ഷ പാർട്ടികൾക്ക് കിട്ടിയ വജ്രായുധമായിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികൾ അവരെ വിമർശിച്ചു തുടങ്ങി. ഉത്തർപ്രദേശ് ബി.ജെ.പി ഇരുവരെയും പിന്തുണച്ച് സമൂഹമാധ്യമത്തിലൂടെ ഒരു പ്രസ്താവന പുറത്തിറക്കി, ശാലിനിയും അരുൺയാദവും നിരപരാധികളാണെന്നും, സ്പാ നടത്തിപ്പുകാർ വാടകക്കാണ് സ്ഥാപനം നടത്തിയിരുന്നതെന്നും അവിടെ നടന്ന സംഭവങ്ങളിൽ ശാലിനി - അരുൺ ദമ്പതികൾക്ക് ഒരു ബന്ധവുമില്ലെന്നുമായിരുന്നു ബി.​ജെ.പിയുടെ പ്രസ്താവന.


2024 ഏപ്രിൽ മുതൽ സിഗ്രയിലെ ശക്തി സിഖ അപ്പാർട്ടുമെന്റുകളിൽ 112-ാം നമ്പർ ഫ്ലാറ്റ് ഞാൻ വാടകയ്‌ക്കെടുത്തിരുന്നു, അവിടെ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ലായിരുന്ന് എന്ന് അരുൺ യാദവ് വ്യക്തമാക്കി. നഗരത്തിൽ നിരവധി സ്വത്തുക്കൾ തന്റെ ഉടമസ്ഥതയിലുണ്ടെന്നും, ഒരു സാധാരണ ബിസിനസായി അദ്ദേഹം അവ വാടകക്കെടുക്കുന്നുണ്ടെന്നും, സ്പാ സെന്ററിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വളരെ നിർഭാഗ്യകരമാണെന്ന് ഞാൻ കരുതുന്നു. എന്റെ പേര് ഉപയോഗിച്ചതും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും എനിക്കെതിരെ ഉന്നയിച്ച വിദ്വേഷകരമായ ആരോപണങ്ങൾ ഞാൻ പൂർണമായും നിഷേധിക്കുന്നു" എന്നും അവർ പറഞ്ഞു. തന്റെ പശ്ചാത്തലം മുമ്പ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും ഈ വിഷയത്തിൽ ഒരു പൊതു ലക്ഷ്യത്തിനും തന്റെ അഭിമാനത്തിനും വേണ്ടി പോരാടാൻ താൻ തയാറാണെന്നും അവർ പറഞ്ഞു.ബിഎൻഎസ്, ഐടി ആക്ട്, മാനനഷ്ടം എന്നിവ പ്രകാരം ഒരു കേസ് ഫയൽ ചെയ്യും.

ചോദ്യം ചെയ്യപ്പെടുന്ന ഫ്ലാറ്റ് തന്റെ പേരിലല്ല, ഭർത്താവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ശാലിനി യാദവ് വ്യക്തമാക്കി. രാഷ്ട്രീയ പകപോക്കലിലൂടെ എന്റെ പേര് വലിച്ചിഴക്കുകയും എന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തു. ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അറിയിച്ചു. ഞാൻ ഫ്ലാറ്റിന്റെ ഉടമയോ സഹ ഉടമയോ അല്ല. ഫ്ലാറ്റിനെക്കുറിച്ചുള്ള ഏത് ചോദ്യത്തിനും ഞാൻ ഉത്തരം നൽകില്ല, ഉടമയാണ് ഉത്തരം നൽകുക. തന്റെ നിലപാട് ഊന്നിപ്പറഞ്ഞുകൊണ്ട് അവർ പറഞ്ഞു, ഇവ പൂർണമായും എനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണങ്ങളും എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ്.

Tags:    
News Summary - Sex racket busted from BJP leader's husband's flat; Couple denies allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.