എയർ ഇന്ത്യ വിമാനം ആടിയുലഞ്ഞു; ഏഴ് യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം  യാത്രക്കിടെ ആകാശചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഏഴോളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്തിലാണ് യാത്രാ മധ്യേ പ്രക്ഷുബ്ധത അനുഭവപ്പെട്ടത്.

സംഭവത്തിൽ സാരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഡ്‌നി വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായും എയർ ഇന്ത്യാ വൃത്തങ്ങൾ അറിയിച്ചു. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിട്ടില്ല.

Tags:    
News Summary - Severe Turbulence On Air India's Delhi-Sydney Flight, Passengers Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.