പ്രതീകാത്മക ചിത്രം

സംയുക്തസേനയുമായുണ്ടായ ഏറ്റമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു

ബിജാപൂർ: സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസർവ് ഗാർഡ് കോൺസ്റ്റബിൾമാർ വീരമൃത്യുവരിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിൽ ബുധനാഴ്ചയാണ് ഏറ്റമുട്ടലുണ്ടായത്. വെടിവെപ്പിൽ പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്. ഏറ്റുമുട്ടൽ ഇപ്പോഴൂം തുടരുന്നതായാണ് വിവരം.

ദന്തേവാഢക്ക് സമീപമുള്ള ഗാഗല്ലുർ വനമേഖലയിലാണ് സംഭവമുണ്ടായത്. സംയുക്തസേന പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന ബിജാപ്പൂർ പൊലീസ് സൂപ്രണ്ട് ഡോ.ജിതേന്ദ്ര യാദവ് പറഞ്ഞു. സംസ്ഥാന ​പൊലീസിലെ ഡി.ആർ.ജി, സ്​പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവക്ക് പുറമേ സി.ആർ.പി.എഫിന്റെ കോബ്ര സംഘവും ഏറ്റുമുട്ടലിൽ പ​ങ്കെടുത്തിരുന്നു.

ഇതുവരെ സംഭവസ്ഥലത്ത് നിന്ന് അഞ്ച് മാവോയിസ്റ്റുകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹെഡ് കോൺസ്റ്റബിൾ മോനു വദാദി, കോൺസ്റ്റബിൾ ധുക്കരു ഗോണ്ടെ എന്നിവരാണ് വെടിവെപ്പിനിടെ വീരമൃത്യു വരിച്ചത്. മരിച്ച മറ്റൊരാളുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സോംദേവ് യാദവ് എന്ന സൈനികനാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

ഈ വർഷം മാത്രം പൊലീസ് ഓപ്പറേഷനുകളിൽ 269 മാവേയിസ്റ്റുകളാണ് ഛത്തീസ്ഗഢിൽ ​ കൊല്ലപ്പെട്ടത്. ഇതിൽ 239 പേരും ബസ്തർ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്. ബിജാപ്പൂർ, ദന്തേവാഢ എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് ബസ്തർ ഡിവിഷൻ. 27 പേരാണ് ഗരിയബന്ദ് ജില്ലയിൽ​ കൊല്ല​പ്പെട്ടത്. ദുർഗ് ഡിവിഷന് കീഴിലാണ് വരുന്നത്.

Tags:    
News Summary - Seven Maoists, two DRF personnel cop killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.