(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range ദന്തേവാഡയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു
നാരായൺപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്.
നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ, ജഗദൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഡി.ആർ.ജി സംഘവും ഐ.ടി.ബി.പി 45-ാം ബറ്റാലിയനും അബുജ്മദ് മേഖലയിലേക്ക് പോകുമ്പോൾ വെടിവെപ്പുണ്ടാകുകയായിരുന്നു. മൂന്ന് ഡി.ആർ.ജി അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗോബെൽ മേഖലയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി.
ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും നാരായൺപുർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു.
ജൂൺ 2ന്, ദുർമി ഗ്രാമത്തിലെ മൊബൈൽ ടവർ മാവോവാദികൾ തീയിട്ട് നശിപ്പിച്ചിരുന്നു. മേയ് 25ന് ഇവിടെ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.