ജമ്മു ബസ്​സ്റ്റാൻഡിൽനിന്ന്​ ഏഴുകിലോ സ്​ഫോടക വസ്​തു കണ്ടെടുത്തു

ജമ്മു: ജമ്മുവിൽ അത്യു​ഗ്ര സ്​ഫോടന ശേഷിയുള്ള ഐ.ഇ.ഡി (ഇം​പ്രൊവൈസ്​ഡ്​ എക്​സ്​പ്ലോസീവ്​ ഡിവൈസ്​) ക​ണ്ടെടുത്തു. ജമ്മുവിലെ തിരക്കേറിയ ബസ്​ സ്റ്റാൻഡിൽ നിന്നാണ്​ ഏഴുകിലോ സ്​ഫോടക വസ്​തു കണ്ടെടുത്തത്.

40 ജവാന്മാരുടെ മരണത്തിന്​ ഇടയാക്കിയ പുൽവാമ ഭീകരാക്രമത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിലാണ്​ സംഭവം.

ജമ്മുവിലെ വിവിധ പ്രദേശങ്ങളിൽനിന്നായി രണ്ടു ഭീകരവാദിക​െള പൊലീസ്​ അറസ്റ്റ്​ ചെയ്​തതിന്​ പിന്നാലെയാണ്​ ഇത്​.

Tags:    
News Summary - Seven kg IED detected near bus stand in Jammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.