ന്യൂഡൽഹി: ഉത്തർപ്രദേശിൽ ട്രെയിനിൽ ബോംബ് സ്‌ഫോടനം നടത്തിയതുൾപ്പെടെയുള്ള ഭീകരപ്രവർത്തന കേസിൽ ഏഴ് ഐ.എസ് ബന്ധമുള്ള ഭീകരർക്ക് ലഖ്‌നോവിലെ പ്രത്യേക എൻ.ഐ.എ കോടതി വധശിക്ഷ വിധിച്ചു. 2017ലെ കേസിൽ മറ്റൊരു പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.
ഗുജറാത്തിലെ മറ്റൊരു എൻ.ഐ.എ പ്രത്യേക കോടതി, ആഗോള ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെയോ ഐ.എസിന്റെയോ പേരിൽ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും ആളുകളെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ച രണ്ട് സഹോദരങ്ങൾക്ക് 10 വർഷം കഠിന തടവ് വിധിച്ചു.
രണ്ടു ശിക്ഷകളും പ്രഖ്യാപിച്ചതോടെ എൻ.ഐ.എ കേസുകളിലെ ശിക്ഷാനിരക്ക് 93.69 ശതമാനമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, ആതിഫ് മുസാഫർ, മുഹമ്മദ് ഡാനിഷ്, സയ്യിദ് മീർ ഹുസൈൻ, റോക്കി എന്ന ആസിഫ് ഇഖ്ബാൽ എന്നിവർക്കാണ് ലഖ്‌നോ കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചത്. മുഹമ്മദ് ആതിഫിനാണ് ജീവപര്യന്തം. 2017 മാർച്ച് എട്ടിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആഗസ്റ്റ് 31ന് കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.