കോവിഡ്​ വാക്​സിൻ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ മരുന്ന്​ കമ്പനികൾ

ന്യൂഡൽഹി: ആഗോള മഹാമാരി കോവിഡ്​19നെ തുരത്താൻ വാക്​സിൻ വികസിപ്പിക്കാനൊരുങ്ങി ഏഴ്​ ഇന്ത്യൻ മരുന്ന്​ കമ്പനികൾ. മാസങ്ങൾക്കകം വാക്​സിൻ വികസിപ്പിക്കാനാണ്​ കമ്പനികളുടെ നീക്കം. 

ഭാരത്​ ബയോടെക്​, സെറം ഇൻസ്​റ്റിറ്റ്യൂട്ട്​, സിഡസ്​ കാഡില, പനാസിയ ബയോടെക്​, ഇന്ത്യൻ ഇ​മ്യൂണോളജിക്കൽസ്​, മൈൻവാക്​സ്​, ബയോളജിക്കൽ ഇ എന്നിവരാണ്​ ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ നിർമിക്കാൻ തയാറെടുക്കുന്നത്​. ആഗോള തലത്തിൽ 1.4 ​േകാടി ജനങ്ങളെ ബാധിച്ച കോവിഡ്​ രോഗത്തെ ചെറുക്കാൻ ഇതുവരെ മരുന്ന്​ വികസിപ്പിക്കാൻ സാധിച്ചിട്ടില്ല. 

സാധാരണ നിലയിൽ ഒരു വാക്​സിൻ വികസിപ്പിക്കുന്നതിനും അവ പരീക്ഷണം പൂർത്തിയാക്കി പുറത്തിറക്കുന്നതിനും വർഷങ്ങൾ വേണ്ടിവരും. എന്നാൽ നാശംവിതച്ചുകൊണ്ടിരിക്കുന്ന കോവിഡിനെ തുരത്താൻ യുദ്ധകാലാടിസ്​ഥാനത്തിൽ വാക്​സിൻ വികസിപ്പിക്കാനാണ്​ കമ്പനികളുടെ തീരുമാനം. 

നിലവിൽ ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത കോവാക്​സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. പി.ജി.ഐ റോത്തക്കിലായിരുന്നു ആദ്യഘട്ട പരീക്ഷണം. മൂന്നുപേരിൽ നടത്തിയ പരീക്ഷണത്തിൽ പ്രതികരണം അനുകൂലമാണെന്നും പാർശ്വഫലങ്ങൾ റിപ്പോർട്ട്​ ​ചെയ്​തിട്ടില്ലെന്നും അറിയിച്ചിരുന്നു. 


 

Tags:    
News Summary - Seven Indian pharma players to develop Covid vaccine -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.