Posted On
date_range Updated On
date_range സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
കോയമ്പത്തൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാ തകം ശ്വസിച്ച് മരിച്ചു. ധർമപുരി സ്വദേശികളായ ഗോപിനാഥംപട്ടി രാജപ്പൻ (38), മാമ്പട്ടി പി . വേദിയപ്പൻ (29), വീരപ്പൻ (26) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ കോവിൽമേട് സിംസൺ നഗറിലാണ് ഇവർ താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കീരനത്ത് എൻ. സുബ്രഹ്മണ്യെൻറ ഉടമസ്ഥയിലുള്ള സ്വകാര്യ പന്നി വളർത്തൽ കേന്ദ്രത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ആറംഗ സംഘമെത്തിയത്. പത്തടി ആഴമുള്ള ടാങ്കിൽ കോണിവെച്ച് ഇറങ്ങിയ രാജപ്പൻ വിഷവാതകം ശ്വസിച്ച് മയങ്ങിവീഴുകയായിരുന്നു. രാജപ്പനെ രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും മയങ്ങിവീണു. മൂവരും തൽക്ഷണം മരിച്ചു. ഫയർഫോഴ്സെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.