ബാബറി കേസിൽ സെപ്​തംബർ 30ന്​ വിചാരണ അവസാനിപ്പിക്കണം; സമയം നീട്ടി നൽകി സുപ്രീം കോടതി

ഡൽഹി: ബാബറി മസ്​ജിദ്​ തകർത്ത കേസിൽ വാദം ​കേൾക്കുന്ന സി.ബി.​െഎ കോടതിക്ക്​ വിചാരണ തീർക്കാൻ സെപ്​തംബർ 30 വരെ സമയം നൽകി സുപ്രീം കോടതി. പ്രത്യേക ജഡ്​ജി സുരേന്ദ്ര കുമാർ യാദവ് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ്​ പുതിയ തീരുമാനം.

നേരത്തെ ആഗസ്റ്റ് 31 വരെ സുപ്രീം കോടതി ലഖ്‌നൗവിലെ വിചാരണ കോടതിക്ക് സമയം നൽകിയിരുന്നു. 2017 ഏപ്രിലിൽ വിചാരണ കോടതിയോട്​ കേസിൽ എല്ലാ ദിവസവും വാദം കേൾക്കാനും രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും സുപ്രീം കോടതി നിർദേശിച്ചിരുന്നു. സ്പെഷ്യൽ ജഡ്​ജിയുടെ റിപ്പോർട്ട്​ പഠിച്ച ശേഷം വാദം അന്തിമഘട്ടത്തിലാണെന്ന്​ മനസിലായെന്നും തുടർ നടപടികൾ പൂർത്തിയാക്കാൻ ഒരു മാസംകൂടി സമയം നൽകുന്നത്​ ഉചിതമാണെന്ന്​ കരുതുന്നതായും കോടതി നിരീക്ഷിച്ചു.

കേസിൽ ബി.ജെ.പി നേതാക്കളായ എൽ‌.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരും പ്രതികളാണ്​. ജൂലൈ 24 ന് 92 കാരനായ അദ്വാനി വീഡിയോ കോൺഫറൻസിലൂടെ മൊഴി നൽകിയിരുന്നു. 86 കാരനായ ജോഷി അതിന്​ തൊട്ടുമുമ്പുള്ള ദിവസവും മൊഴി നൽകി.

കേസിലെ വിധി എന്തായാലും തനിക്ക്​ പ്രശ്​നമില്ലെന്ന്​ ജൂലൈ 25 ന് കോടതിയിലെത്തിയ ഉമാ ഭാരതി പറഞ്ഞു. കോടതിയിൽ പറയേണ്ടത്​ പറഞ്ഞിട്ടുണ്ട്​. കേസിൽ എന്നെ തൂക്കിലേറ്റിയാൽ ഞാൻ അനുഗ്രഹിക്കപ്പെടുമെന്നും ഉമാ ഭാരതി പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.