ഗസ്സയിലെ ജനങ്ങൾക്കായി 38 ടൺ അവശ്യ സാധനങ്ങൾ അയച്ചതായി ഇന്ത്യ

ന്യൂയോർക്ക്: ഗസ്സയിലെ ജനങ്ങൾക്കായി 38 ടൺ അവശ്യ സാധനങ്ങൾ അയച്ചതായി ഇന്ത്യ. യു.എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ ഉപ സ്ഥിരംപ്രതിനിധി ആർ. രവീന്ദ്രയാണ് ഇന്ത്യ നൽകിയ സഹായങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

ഭക്ഷണ വസ്തുക്കളും അടിയന്തര മെഡിക്കൽ ഉപകരണങ്ങളും അവശ്യ സാധനങ്ങളിൽ ഉൾപ്പെടുന്നതായും ആർ. രവീന്ദ്ര വ്യക്തമാക്കി

സംഘർഷത്തിൽ ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതും സുരക്ഷ തകർന്നതും ആശങ്ക ഉണ്ടാക്കുന്നതാണ്. ഫലസ്തീൻ അടക്കം പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടു വരാൻ ഇരുവിഭാഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ച പുനരാംരംഭിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഗസ്സയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും രവീന്ദ്ര വ്യക്തമാക്കി.

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നിടെ ഇ​സ്രാ​യേ​ൽ ആക്രമണത്തിൽ ഗ​സ്സയിൽ 704 പേരാണ് കൊല്ലപ്പെട്ടത്. ഇ​തി​ൽ 180ഓ​ളം കു​ട്ടി​ക​ളാ​ണ്. ഇ​തോ​ടെ ആ​കെ മ​ര​ണം 5,791 ആ​യി. ഇതുവരെ 2000 കു​ട്ടി​ക​ൾ മ​രി​ച്ചു.

Tags:    
News Summary - Sent 38 tons of humanitarian goods to Palestinian people: India at UNSC amid Israel-Hamas war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.