ലണ്ടനില്‍ മമതക്കൊപ്പം എത്തിയ മാധ്യമപ്രവര്‍ത്തകരുടെ മോഷണം കയ്യോടെ പിടികൂടി

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ലണ്ടന്‍ സന്ദര്‍ശനത്തിന് പോയ മാധ്യമപ്രവര്‍ത്തകര്‍ അത്താഴവിരുന്നിനിടെ മോഷണം നടത്തിയതായി ആരോപണം. ഹോട്ടലിലെ സുരക്ഷാ ജീവനക്കാര്‍ മോഷണം പിടികൂടിയതോടെ 50 പൗണ്ട് പിഴ നല്‍കി സംഗതി ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

ലണ്ടൻ സന്ദർശനത്തിൽ മമതയെ കൊല്‍ക്കത്തയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അനുഗമിച്ചിരുന്നു. ലണ്ടനിലെ ആഢംബര ഹോട്ടലിലായിരുന്നു മമതക്ക് അത്താഴവിരുന്ന് ഒരുക്കിയത്.  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാധ്യമപ്രവര്‍ത്തകർ വെള്ളി കൊണ്ടുള്ള സ്റ്റീൽ കത്തിയും മുള്ളും മോഷ്ടിക്കുകയായിരുന്നു. വെള്ളി സ്പൂണുകള്‍ മേശയില്‍ നിന്ന് എടുത്ത് കീശയിലാക്കുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷാജീവനക്കാര്‍ പിടികൂടിയതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. 

ദേഹപരിശോധന നടത്തണമെന്ന സുരക്ഷാ ജീവനക്കാരുടെ ആവശ്യം ഒരു മാധ്യമപ്രവർത്തകൻ നിരാകരിക്കുകയും പൊലീസിനെ വിളിച്ചുവരുത്തുമെന്ന് പറഞ്ഞപ്പോൾ കുറ്റം ഏറ്റുപറഞ്ഞ് 50 പൗണ്ട് പിഴയായി നല്‍കിയത്രെ. ബംഗാളിലെ എഡിറ്റർമാരടക്കം മുതിർന്ന മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായത്. ആരുടേയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 

Tags:    
News Summary - Senior Journalists Accompanying Mamata To London Steal Silver Cutlery During Official Dinner Meet- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.