അപകടത്തിൽ തകർന്ന കാർ. ഇ​ൻസെറ്റിൽ മരിച്ച മഹന്തേഷ് ബിലാഗി ഐ.എ.എസ്

തെരുവ് നായ കുറുകെ ചാടി; കാർ അപകടത്തിൽപെട്ട് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് മരണം

ബംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം. കലബുറഗി ജില്ലയിലെ ഗൗനഹള്ളിയിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ മാനേജിങ് ഡയറക്ടറായ മഹന്തേഷ് ബിലാഗിയാണ് (51) കൊല്ലപ്പെട്ടത്. . നേരത്തെ ബംഗളൂരു ഇലക്ട്രിസിറ്റി സ​േപ്ല കമ്പനി എം.ഡിയായിരുന്നു.

വിജയപുരയിൽ നിന്നും കലബുറഗിയിൽ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. റോഡിന് കുറു​കെ ചാടിയ തെരുവ് നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ ഡ്രൈവർക്ക് നിയന്ത്രണം വിടുകയായിരുന്നു. മീഡിയിനിൽ ഇടിച്ചു കയറി ഇന്നോവ തകർന്നു.

മഹന്തേഷിന്റെ സഹോദരൻ ശങ്കർ ബലാജി (55), ബന്ധു ഇറാന ബിലാഗി എന്നിവർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ മഹന്തേഷ് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

2012 കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥാനായിരുന്നു മഹന്തേഷ് ബിലാഗി. സമ്പത്തികമായി പിന്നക്കമായിരുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയും ജയിച്ച് വിജയം കണ്ട സിവിൽ സർവീസുകാരനായി തലമുറകൾക്ക് പ്രചോദനമായി. വീട്ടുജോലിക്കാരിയായിരുന്നു മാതാവ്.

Tags:    
News Summary - Senior IAS Officer Mahantesh Bilagi Dies In Karnataka Road Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.