ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഇന്ത്യ-ബംഗ്ലാദേശ് വിഷയത്തിൽ ആദ്യ പ്രതികരണവുമായി നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ. ദേശ താൽപര്യങ്ങൾക്കാണ് മറ്റെന്തിനെക്കാളും മുൻഗണനയെന്നാണ് താരിഖ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ആദ്യം ബംഗ്ലാദേശ് ജനതക്കാണ് മുൻഗണനയെന്ന പ്രതികരണം. ഇന്ത്യക്കും ചൈനക്കും പാകിസ്താാനുമിടയിൽ എങ്ങനെ സന്തുലിത ബന്ധം നിലനിർത്തുമെന്ന ചോദ്യത്തിന് പ്രതികരിക്കാൻ താരിഖ് തയാറായില്ല.
ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച താരിഖ്, രാജ്യം നിലവിൽ സാമ്പത്തിക സമ്മർദങ്ങളും നിയമവാഴ്ച സംബന്ധിച്ച വെല്ലുവിളികളും അഭിമുഖീകരിക്കുന്നുണ്ടെന്ന് പറഞ്ഞു. ഭരണം മെച്ചപ്പെടുത്തുക എന്നതാണ് ബി.എൻ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽനിന്ന് വിട്ടുകിട്ടുന്നതിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് നിയമനടപടി ആശ്രയിച്ചിരിക്കുമെന്നാണ് താരിഖ് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.