ത്രിപുരയിൽ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്ന് കോൺഗ്രസ്

അഗർത്തല: ത്രിപുരയിൽ കോൺഗ്രസ്-സി.പി.എം സഖ്യം അധികാരത്തിലെത്തിയാൽ സി.പി.എമ്മിന്റെ ആദിവാസി നേതാവ് ജിതേന്ദ്ര ചൗധരി മുഖ്യമന്ത്രിയാകുമെന്ന് എ.ഐ.സി.സി ജനറൽ സെ​്ര:ട്ടറി അജയ് കുമാർ. ത്രിപുരയിൽ സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 60 അംഗ നിയമസഭയിലേക്കാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കുന്നത്.

ത്രിപുരയുടെ മണ്ണിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവ് സംസ്ഥാനത്ത് മുഖ്യമന്ത്രിയാകും. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ പ്രസ്താവന. ഉനാകോട്ടി ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുമ്പോഴാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

ഗോത്ര മേഖലയിൽ നിന്നും ഉയർന്നുവന്ന നേതാവാണ് ജിതേന്ദ്ര ചൗധരി. നേരത്തെ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തോട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴിഞ്ഞു മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് പരാമർശം നടത്തുന്നത്.

Tags:    
News Summary - Senior CPI(M) tribal leader to be CM if Left-Congress voted to power in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.