Posted On
date_range Updated On
date_range കോവിഡ് ബാധിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐ.സി.യുവിലേക്ക് മാറ്റി
ന്യൂഡൽഹി: കോവിഡ് ബാധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ പ്രത്യേക പരിചരണത്തിനായി ഐ.സി.യുവിലേക്ക് മാറ്റി. നിലവിൽ കാര്യങ്ങൾ ശരിയായ രീതിയിലാണെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും പ്രാർഥിക്കണമെന്നും മകൻ ഫൈസൽ പട്ടേൽ ട്വീറ്റ് ചെയ്തു.
71കാരനായ പട്ടേലിന് കഴിഞ്ഞ ഒക്ടോബർ 1നാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യസഭ എം.പിയായ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധപ്പെട്ടവരോട് ഐസൊലേഷനിൽ പോകാൻ അഭ്യർഥിച്ചിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പട്ടേൽ ചികിത്സയിലുള്ളത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻകേന്ദ്ര മന്ത്രി ആനന്ദ് ശർമ തുടങ്ങിയവർ അഹമ്മദ് പട്ടേലിന് രോഗ ശാന്തി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.