Posted On
date_range Updated On
date_range നീന്തുന്നതിനിടെ യുവാവ് ദേഹത്തു വീണ് വയോധികൻ മരിച്ചു
മുംബൈ: നീന്തൽക്കുളത്തിൽ നീന്തുകയായിരുന്നയാൾ ദേഹത്തേക്ക് മറ്റൊരാൾ ചാടിയതിനെ തുടർന്ന് മരിച്ചു. 72 കാരനായ വിഷ്ണുസമന്ത് ആണ് മരിച്ചത്. മുംബൈയിലെ സ്വിമ്മിങ് പൂളിൽ വിഷ്ണു സമന്ത് നീന്തുന്നതിനിടെ ഉയരത്തിൽ നിന്ന് 20 കാരനായ യുവാവ് കുളത്തിേലക്ക് ചാടുകയായിരുന്നു.
യുവാവ് വന്ന് വീണത് നീന്തുകയായിരുന്ന വിഷ്ണു സമന്തിന്റെ ദേഹത്താണ്. കഴുത്തിലും ദേഹത്ത് മറ്റിടങ്ങളിലും വിഷ്ണുവിന് മുറിവേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവത്തിൽ 20 കാരനെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.