മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഞായറാഴ്ച രാവിലെ 11.30ന് വ ാദം കേൾക്കും. ദേവേന്ദ്ര ഫട്നാവിസിന്‍റെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതിനെതിരെ ശിവസേന, കോൺഗ്രസ്, എൻ. സി.പി സഖ്യമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ന്യൂനപക്ഷ സർക്കാറിന് അധികാരമേൽക്കാൻ കൂട്ടുനിന്ന മഹാരാഷ്ട്ര ഗവർണർ ഭ ഗത് സിങ് കോശിയാരിയുടെ നടപടി ഏകപക്ഷീയവും വഞ്ചനാപരവുമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു.
ശനിയാഴ്ച രാത്രി തന്നെ വാദം കേൾക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നെങ്കിലും കോടതി സമ്മതിച്ചില്ല. എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക ്കുന്നത് തടയാൻ 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ശിവസേനയുടെ അഭിഭാഷകനാണ് റിട്ട് ഹരജി ഫയൽ ചെയ്തത്.
അതേസമയം, കൂടുതൽ വിമത എൻ.സി.പി എം.എൽ.എമാർ ശരത് പവാറിന് പിന്തുണ പ്രഖ്യാപിച്ച് വരികയാണ്. അജിത് പവാറിനൊപ്പം പോയ ഒമ്പത് എം.എൽ.എമാരിൽ ഏഴുപേർ തിരിച്ചെത്തിയതായി നേതൃത്വം അവകാശപ്പെടുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ.സി.പി നേതാവ് അജിത് പവാറിന്‍റെ അടുത്ത അനുയായി ധനഞ്ജയ് മുണ്ടെ എൻ.സി.പി ക്യാമ്പിലേക്ക് തിരിച്ചെത്തി. മുംബൈയിൽ നടക്കുന്ന എൻ.സി.പി യോഗത്തിൽ മുണ്ടെ പങ്കെടുത്തു.
അജിത് പവാർ ഒഴികെ സഖ്യത്തിലെ മറ്റ് മുഴുവൻ എം.എൽ.എമാരും തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നതായാണ് കോൺഗ്രസ്-എൻ.സി.പി-ശിവസേന നേതൃത്വം അവകാശപ്പെടുന്നത്.
എന്തുകൊണ്ട് കോടതിയിൽ?
ന്യൂഡൽഹി: എൻ.സി.പി-ശിവസേന-കോൺഗ്രസ് സഖ്യം സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.