പ്രായപൂർത്തിയാകാത്ത പെൺകുട്ടി​കളെ ബലാത്സംഗം ചെയ്​ത സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ ഇന്‍റർ​പോൾ നോട്ടീസ്​

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ നിരവധിപേരെ ബലാത്സംഗം ചെയ്​ത ആൾദൈവത്തിനെതിരെ ഇന്‍റർപോൾ ​േനാട്ടീസ്​. സ്വയം പ്രഖ്യാപിത ആൾദൈവമായ വിരേന്ദ്ര ദീക്ഷിതിനെതിരെയാണ്​ നോട്ടീസ്​.

ഡൽഹിയിലെ രോഹിണിയിൽ ആശ്രമം നടത്തിയിരുന്ന ഇയാൾക്കെതിരെ 2017മുതൽ വിവിധ കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്​. 2017ൽ ആധ്യന്മിക്​ വിശ്വ വിദ്യാലയ ആശ്രമത്തിൽ ഡൽഹി പൊലീസും വനിത കമീഷനും നടത്തിയ റെയ്​ഡിൽ 67ഓളം സ്​ത്രീകളെ രക്ഷപ്പെടുത്തിയിരുന്നു. ഇവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരായിരുന്നു. 'ആത്മീയ സർവകലാശാല' എന്നു വിളിക്കുന്ന ഇവിടെ പെൺകുട്ടിക​െള മൃഗങ്ങളെയെന്നപോലെ കൂട്ടിലടച്ചതായും മാതാപിതാക്കളെ കാണാൻ പോലും അനുവാദം നൽകിയിരുന്നില്ലെന്നും പറയുന്നു.

കേസ്​ അന്വേഷണം 2017ൽ ഡൽഹി ഹൈകോടതി സി.ബി.​െഎക്ക്​ കൈമാറിയിരുന്നു. തുടർന്ന്​ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്​തു. ഇയാ​െളക്കുറിച്ച്​ എന്തെങ്കിലും വിവരം നൽക​ുന്നവർക്ക്​ അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ്​ ഇന്‍റർപോൾ റെഡ്​ നോട്ടീസ്​ പ്രഖ്യാപിച്ചത്​. ആശ്രമത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ 79കാരനായ ദീക്ഷിത്​ നേപ്പാളിലേക്ക്​ കടന്നതായാണ്​ വിവരം. ആഗോള അറസ്റ്റ്​ വാറണ്ട്​ പ്രഖ്യാപിച്ചതോടെ നേപ്പാൾ ഭരണകൂടത്തിന്​ ഇയാളെ അറസ്റ്റ്​ ചെയ്​ത്​ ഇന്ത്യക്ക്​ കൈമാറാൻ കഴിയും.

2019ൽ ഇയാൾക്കെതിരെ രണ്ട്​ ബലാത്സംഗ പരാതികൾ സി.​ബി.ഐ രജിസ്റ്റർ ചെയ്​തിരുന്നു. ആത്മീയ സർവകലാശാലയിലെ വിവിധ ശാഖകളിൽവെച്ച്​ 2011 മുതൽ 2015വരെ ബലാത്സംഗം ചെയ്​തുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ്​ ഒരു കേസ്​. പെൺകുട്ടിയെ ലഖ്​നോവിലെത്തിച്ച്​ പാലിൽ മയക്കുമരുന്ന്​ കലർത്തി നൽകിയ ശേഷമായിരുന്നു അതിക്രമം.

1999ൽ നടന്ന മ​െറ്റാരു സമാന സംഭവുമായി ബന്ധപ്പെട്ടാണ്​ രണ്ടാമത്തെ കേസ്​. ആശ്രമത്തിലെതന്നെ ആത്മീയ ഗുരുവിന്‍റെ പരാതിയിലാണ്​ കേസെടുത്തത്​. ആശ്രമത്തിലെത്തിയ ​പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡൽഹിയിലെയും യു.പിയിലെയും ആശ്രമത്തിലെത്തിച്ച്​ ബലാത്സംഗം ചെയ്​തുവെന്നാണ് ​ പരാതി. തുടർ​ന്ന്​ ഇയാൾ പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

2018ൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആശ്രമം നോർത്ത്​ ഡൽഹി കോർ​പറേഷൻ പൊളിച്ചുമാറ്റിയിരുന്നു. 

Tags:    
News Summary - Self Styled Godman on Interpol radar for sexually abusing minors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.