ന്യൂഡല്‍ഹി: ട്രെയിനിൽ വെയിറ്റർമാർക്ക് കാവി യൂനിേഫാം ധരിക്കുന്നതിനെതിരെ സന്യാസിമാർ രംഗത്ത്. രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് തുടര്‍ന്നാല്‍ ട്രെയിന്‍ തടയുമെന്ന് ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍ അറിയിച്ചു. ജീവനക്കാര്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് സന്ന്യാസിമാരുടെ ആരോപണം. രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ കാവി യൂനിഫോം ധരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഉജ്ജയിന്‍ അഖാഡ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി അവ്‌ദേശ്പുരി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കാവി യൂനിഫോം പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ രാമായണ്‍ എക്‌സ്പ്രസ് തടയുമെന്നും കത്തില്‍ പറയുന്നു.
രാമായണ്‍ എക്സ്പ്രസില്‍ കാവി നിറത്തില്‍ വസ്ത്രം ധരിച്ച് വെയിറ്റര്‍മാര്‍ ഭക്ഷണം വിളമ്പുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഞങ്ങള്‍ രണ്ട് ദിവസം മുമ്പ് റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. സന്യാസിമാര്‍ക്ക് കാവി വസ്ത്രവും തലപ്പാവും രുദ്രാക്ഷ മാലകളും ധരിക്കുന്നത് ഹിന്ദു മതത്തിനും അതിന്‍റെ ദര്‍ശനങ്ങള്‍ക്കും അപമാനമാണെന്ന് അദ്ദേഹം പറയുന്നു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്നു ട്രെയിന്‍ തടയുമെന്നും അവ്‌ദേശ്പുരി പറഞ്ഞു. ഹിന്ദു മതത്തിന്‍റെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ രാമായണം സര്‍ക്യൂട്ട് ട്രെയിന്‍ നവംബര്‍ ഏഴിനാണ് സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 17 ദിവസത്തെ യാത്ര ആരംഭിച്ചത്. രാമന്‍റെ ജീവിതവുമായി ബന്ധപ്പെട്ട 15 വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് രാമായണ്‍ എക്‌സ്പ്രസ് ഭക്തരുമായി സര്‍വീസ് നടത്തുന്നത്. രാമായൺ എക്സ്പ്രസ് ട്രെയിൻ 7,500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും. അയോധ്യ, പ്രയാഗ്, നന്ദിഗ്രാം, ജനക്പൂർ, ചിത്രകൂട്, സീതാമർഹി, നാസിക്, ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നു. ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്‍റുകൾ, ലൈബ്രറി, ഷവർ ക്യൂബിക്കിളുകൾ എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.